കൊച്ചി: മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന സിനിമയുടെ ചിത്രത്തിന്റെ നിർമ്മാണവും ചിത്രീകരണവും സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
പ്രമുഖ ബോളിവുഡ് നിർമ്മാതാവ് ഏക്ത കപൂർ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായിരിക്കുകയാണ്. യഷ് രാജ് ഫിലിംസിന്റെ മുംബൈയിലെ ഓഫീസിൽ ഏക്തയുമായുള്ള ചർച്ചകൾക്കായി കഴിഞ്ഞ ദിവസം മോഹൻലാൽ എത്തിയിരുന്നു. വൃഷഭ 2024 ലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായിരിക്കുമെന്ന് ബോളിവുഡ് നിർമ്മാതാവ് ഏക്ത കപൂർ പറഞ്ഞു. മോഹൻലാലിനും അച്ഛൻ ജീതേന്ദ്രയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് ഏക്ത ഇത് അറിയിച്ചിരിക്കുന്നത്.
ഏക്ത കപൂറിന്റെ വാക്കുകൾ ഇങ്ങനെ;
ജൂലായ് 4 ലോക ചക്ക ദിനം: പുത്തരിക്കണ്ടത്ത് ആഘോഷമായി ചക്ക മഹോത്സവം
‘മോഹൻലാൽ എന്ന അഭിനയ പ്രതിഭയ്ക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നതിന്റെ ആവേശത്തിലാണ് ഞാൻ. കണക്റ്റ് മീഡിയ, എവിഎസ് സ്റ്റുഡിയോസ് എന്നീ നിർമ്മാണ കമ്പനികൾക്കൊപ്പം വൃഷഭയ്ക്കുവേണ്ടി ബാലാജി ടെലിഫിലിംസും കൈകോർക്കുകയാണ്. മെഗാസ്റ്റാർ മോഹൻലാൽ നായകനാവുന്ന ഒരു പാൻ ഇന്ത്യൻ തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രം.
തലമുറകളിലൂടെ സഞ്ചരിക്കുന്ന, വൈകാരികതയിലും ഒപ്പം വിഎഫ്എക്സിലും മുന്നിൽ നിൽക്കുന്ന ഒരു എപിക് ആക്ഷൻ എന്റർടെയ്നർ ആയിരിക്കും ഋഷഭ. 2024 ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നെന്ന് കരുതപ്പെടുന്ന വൃഷഭ സംവിധാനം ചെയ്യുന്നത് നന്ദകിഷോർ ആണ്. ഈ മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമ മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ ഒരേസമയം എത്തും.’
Post Your Comments