Latest NewsKeralaNews

സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതീവ ജാഗ്രത വേണം, അതിതീവ്ര മഴ പെയ്യും : ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച വരെ അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യതയുണ്ട്. വരും മണിക്കൂറില്‍ വടക്കന്‍ കേരളത്തില്‍ മഴയും കാറ്റും ശക്തമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്തില്‍ കാലവര്‍ഷക്കാറ്റ് ശക്തമാകുകയാണ്. മലയോര മേഖലയിലും മഴ ശക്തമാണ്. രണ്ട് ജില്ലകളില്‍ കാലാവസ്ഥ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.

Read Also: വീട്ടിൽ അതിക്രമിച്ച് കയറി, കൊല്ലുമെന്ന് ഭീഷണി, പോലീസ് നടപടി സ്വീകരിച്ചില്ല: നടൻ വിജയകുമാറിനെതിരെ പരാതിയുമായി മകൾ

റെഡ് അലര്‍ട്ട്

04-07-2023 :ഇടുക്കി, കണ്ണൂര്‍

ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ഓറഞ്ച് അലര്‍ട്ട്

04-07-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്
05-07-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
06-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്

ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ജൂലൈ അഞ്ചിന് കോഴിക്കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ അതിതീവ്ര മഴ (മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ) ലഭിക്കാന്‍ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button