KozhikodeLatest NewsKeralaNattuvarthaNews

സ്ത്രീ പുരുഷ സമത്വവും സ്ത്രീശാക്തീകരണവുമാണ് ഏകീകൃത നിയമം കൊണ്ടു ലക്ഷ്യമാക്കുന്നത്: കെ സുരേന്ദ്രൻ

കോഴിക്കോട്: സ്ത്രീ പുരുഷ സമത്വവും സ്ത്രീശാക്തീകരണവുമാണ് ഏകീകൃത നിയമം കൊണ്ടു ലക്ഷ്യമാക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. ഏകീകൃത സിവില്‍ നിയമത്തെ എതിര്‍ക്കാനെന്ന പേരില്‍ സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിൽ നിന്നും മുസ്ലീം ലീഗും സിപിഎമ്മും പിന്മാറണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഏകീകൃത സിവില്‍ നിയമത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ലീഗിന്റെ പ്രചാരണം അവരുടെ കാപട്യം മറച്ചുവെക്കാനാണെന്നും ഭരണഘടനയുടെ 44 ാം വകുപ്പില്‍ ഏകീകൃത സിവില്‍ നിയമം കൊണ്ടുവരണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ടെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.

രണ്ട് പ്രശസ്ത സിനിമാനടിമാരുടെ വിവാഹം ഉത്സവമായി മൂകാംബികയിൽ നടന്നു എന്നാൽ, ആ ദാമ്പത്യങ്ങൾക്ക് സംഭവിച്ചത്: കുറിപ്പ്

‘ഏകീകൃത സിവില്‍ നിയമം കൊണ്ടുവരാത്തതിന് 1995ല്‍ സുപ്രീംകോടതി രാജ്യത്തെ സര്‍ക്കാരിനെ വിമര്‍ശിച്ചതാണ്. രാഷ്ട്രീയമായി നേരിടും എന്ന ലീഗിന്റെ തീരുമാനം വര്‍ഗീയ ചേരിതിരിവുണ്ടാക്കുക എന്ന ലക്ഷ്യം വച്ചാണ്. ഇത് പൊതുസമൂഹം തിരിച്ചറിയണം. സ്ത്രീ പുരുഷ സമത്വവും സ്ത്രീശാക്തീകരണവുമാണ് ഏകീകൃത നിയമം കൊണ്ടു ലക്ഷ്യമാക്കുന്നത്,’ സുരേന്ദ്രൻ വ്യക്തമാക്കി.

‘ഏകീകൃത സിവില്‍ നിയമമില്ലാത്തത് ലിംഗവിവേചനം ഇല്ലാതാക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനും തടസമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണ്. ഈ വിഷയത്തിൽ ലീഗ് മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചത് എന്തുതരം മതേതരത്വമാണെന്ന് മനസിലാവുന്നില്ല. മുമ്പെല്ലാം ഏകീകൃത സിവില്‍ കോഡിനെ അനുകൂലിക്കുകയും അതിന് വേണ്ടി രംഗത്തുവരികയും ചെയ്തവരാണ് സിപിഎമ്മുകാര്‍. എന്നാല്‍ ഇപ്പോള്‍ സിപിഎം ഏകീകൃത സിവില്‍ നിയമത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ്. കേരളത്തില്‍ സിപിഎം – മുസ്ലീം ലീഗ് സഖ്യം തുടങ്ങാനിരിക്കുന്നതിന്റെ മുന്നോടിയാണ് സിപിഎമ്മിന്റെ ചുവട് മാറ്റം,’ സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button