ThiruvananthapuramNattuvarthaLatest NewsKeralaNews

ക​ളി​യാ​ക്കി​യ​ത് ചോ​ദ്യം ചെയ്ത യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: രണ്ടുപേർ അറസ്റ്റിൽ

പ​ത്താം​ക​ല്ല് പാ​റ​ക്കാ​ട് തോ​ട്ട​രി​ക​ത്ത് വീ​ട്ടി​ൽ ദീ​ജു (24), വെ​ള്ള​നാ​ട് കൂ​വ​ക്കൂ​ടി നി​തി​ൻ ഭ​വ​നി​ൽ ജി​തി​ൻ കൃ​ഷ്ണ (26) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

നെ​ടു​മ​ങ്ങാ​ട്: ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ക​ളി​യാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പൊലീസ് പി​ടി​യി​ൽ. പ​ത്താം​ക​ല്ല് പാ​റ​ക്കാ​ട് തോ​ട്ട​രി​ക​ത്ത് വീ​ട്ടി​ൽ ദീ​ജു (24), വെ​ള്ള​നാ​ട് കൂ​വ​ക്കൂ​ടി നി​തി​ൻ ഭ​വ​നി​ൽ ജി​തി​ൻ കൃ​ഷ്ണ (26) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. നെ​ടു​മ​ങ്ങാ​ട് പൊലീസ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​യ​ണി​മൂ​ട് സ്വ​ദേ​ശി ശ്രീ​ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാണ് അറസ്റ്റ് ചെയ്തത്.

Read Also : ആടിനെ പട്ടി ആക്കുന്ന തരത്തിലാണ് കേരളത്തിലെ ചില മതേതര മാധ്യമങ്ങള്‍ : അഡ്വ.ബി ഗോപാലകൃഷ്ണന്‍

ക​ഴി​ഞ്ഞ മു​പ്പ​തി​നാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ൽ ക​ച്ചേ​രി​ന​ട​യി​ൽ​ കൂ​ടി സ​ഞ്ച​രി​ക്ക​വേ പൂ​ക്ക​ട​യ്ക്ക് മു​ന്നി​ൽ ​നി​ന്ന പ്ര​തി​ക​ൾ ശ്രീ​ജി​ത്തി​നെ ക​ളി​യാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തു ചോ​ദ്യം​ ചെ​യ്ത​തോ​ടെ പൂ​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പ്ര​തി​യും സു​ഹൃ​ത്തും ക​ട​ക്കു​ള്ളി​ൽ ക​യ​റി ക​ത്രി​ക എ​ടു​ത്ത് ശ്രീജിത്തിനെ കു​ത്തു​ക​യാ​യി​രു​ന്നു.

Read Also : കഞ്ചാവ് കേസിൽ ജാമ്യം നിന്നില്ല, അയൽവാസിയുടെ വീട് അടിച്ച് തകർത്തു, വീട്ടമ്മയെ ആക്രമിച്ചു: അഞ്ചുപേർ അറസ്റ്റിൽ

പ്ര​തി​ക​ൾ നേ​ര​ത്തെ​യും ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രാ​ണെ​ന്ന് പൊ​ലീസ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button