ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

അച്ഛന്‍ പറഞ്ഞ കാര്യങ്ങളുടെ വിശദീകരണം വേണമെങ്കില്‍ അദ്ദേഹത്തോട് ചോദിക്കണം, എന്നോടല്ല: അഹാന കൃഷ്ണ

കൊച്ചി: മലയാളികളുടെ പ്രിയ താരകുടുംബമാണ് നടൻ കൃഷ്‌ണകുമാറിന്റേത്. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും ഈ കുടുംബം സജീവമാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ കൃഷ്‌ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.
അച്ഛന്റെ രാഷ്ട്രീയ നിലപാടുകള്‍ അടിസ്ഥാനമാക്കി തന്നെ വിലയിരുത്തേണ്ടതില്ലെന്ന് അഹാന പറയുന്നു.

അച്ഛന്‍ പറഞ്ഞ കാര്യങ്ങളുടെ വിശദീകരണം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍വന്ന് ചോദിക്കുന്നവരുണ്ടെന്നും അതിനുള്ള മറുപടി തരേണ്ടത് താനല്ലെന്നും അഹാന പറഞ്ഞു. മറുപടി വേണമെങ്കില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അഹാന പറഞ്ഞു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

അഹാന കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ;

കൗമാരക്കാരിൽ അയണിന്റെ അളവ് കുറഞ്ഞാൽ സംഭവിക്കുന്നത്

‘അച്ഛന്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അതിന്റെ മറുപടി എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വന്നു ചോദിക്കുന്നവരുണ്ട്. അച്ഛനമ്മമാരുടെയും മക്കളുടെയും സാമൂഹികവീക്ഷണം ഒരുപോലെയാകണം എന്നുണ്ടോ? ഓരോരുത്തര്‍ക്കും വ്യക്തിപരമായ അഭിപ്രായങ്ങളും നിലപാടുകളുമുണ്ടാകില്ലേ. അച്ഛന്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കാറില്ല.

വ്യത്യസ്താഭിപ്രായമുള്ള പ്രശസ്തരും പ്രഗത്ഭരുമായ മറ്റു വ്യക്തികളോടും മക്കളോടും ഇങ്ങനെ പ്രതികരിക്കുന്നത് കണ്ടിട്ടില്ല. ഞാന്‍ തുടക്കക്കാരിയായതു കൊണ്ടാണോ എന്നോടു മാത്രം ചോദിക്കുന്നത് എന്നറിയില്ല. അച്ഛന്‍ പറഞ്ഞ കാര്യങ്ങളുടെ വിശദീകരണം വേണമെങ്കില്‍ അദ്ദേഹത്തോടല്ലേ ചോദിക്കേണ്ടത്? എനിക്കു ലഭിച്ച ആദ്യ ചാന്‍സ് അച്ഛന്‍ അഭിനേതാവായതിനാല്‍ കിട്ടിയതല്ല. അതു പലരും എന്റെ ഫോട്ടോ കാണാന്‍ ഇടയാക്കി എന്നതു ശരിയാണ്. അവസരമായി മാറിയത് നെപ്പോട്ടിസമോ പ്രിവിലേജോ അല്ല. ഭാഗ്യമാണ്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button