നെടുംകുന്നം: ഡൽഹിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. നെടുംകുന്നം തടത്തിൽ നാരായണൻകുട്ടിയുടെ മകൻ ടി. എൻ. ശ്യാംകുമാർ (33) ആണ് മരിച്ചത്.
Read Also : കഞ്ചാവ് കേസിൽ ജാമ്യം നിന്നില്ല, അയൽവാസിയുടെ വീട് അടിച്ച് തകർത്തു, വീട്ടമ്മയെ ആക്രമിച്ചു: അഞ്ചുപേർ അറസ്റ്റിൽ
വ്യാഴാഴ്ച രാത്രി 10-ന് ഡൽഹി ഫരീദാബാദിലായിരുന്നു അപകടം നടന്നത്. സ്വകാര്യകമ്പനിയിലെ ജീവനക്കാരനായ ശ്യാംകുമാർ ജോലി കഴിഞ്ഞ് ഫരീദാബാദിലെ വീട്ടിലേക്ക് ബൈക്കിൽ പോകവേ കാറിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്യാംകുമാർ ചികിത്സയിലിരിക്കേ ഇന്നലെയാണ് മരിച്ചത്.
Read Also : ഏകീകൃത സിവില്‍ കോഡ് ആയുധമാക്കി സിപിഎം, ഹിന്ദു-മുസ്ലിം പോരാട്ടമാക്കി മാറ്റുന്നു: കെ.സി വേണുഗോപാല്‍
അമ്മ: എൻ.കെ. സുഷമ. ഭാര്യ: പാർവതി (നഴ്സ് എസ്എസ്ബി ആശുപത്രി ഫരീദാബാദ്). മകൾ: ആർദ്ര എസ്. നായർ. സംസ്കാരം പിന്നീട് നടക്കും.
Post Your Comments