Latest NewsKeralaNews

മോദി സര്‍ക്കാരിനെ പുറത്താക്കാന്‍ ഒത്തുകൂടിയ പാര്‍ട്ടികള്‍ നടത്തിയ അഴിമതികളുടെ വിവരങ്ങള്‍ കേട്ടാല്‍ ആരും ഞെട്ടിപ്പോകും

4.8 ലക്ഷം കോടിയുടെ അഴിമതി വിവരങ്ങള്‍ പങ്കുവെച്ച് സന്ദീപ് വചസ്പതി

 

കൊച്ചി : നരേന്ദ്ര മോദി സര്‍ക്കാരിനെ പുറത്താക്കാന്‍ ഒത്തുകൂടിയ പാര്‍ട്ടികള്‍ നടത്തിയ അഴിമതികളുടെ വിവരങ്ങള്‍ പങ്ക് വച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി . കോണ്‍ഗ്രസ് മുതല്‍ ആം ആദ്മി വരെ നടത്തിയ തട്ടിപ്പുകളുടെ വിവരങ്ങളാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പങ്ക് വച്ചിരിക്കുന്നത്. ഈ കേസുകളില്‍ ജാമ്യത്തില്‍ ഉള്ളവരോ കോടതി വിധി കാത്തിരിക്കുന്നവരോ ആണ് മോദിയെ പുറത്താക്കാന്‍ ഒത്തുകൂടിയത്. ഇവരുടെ മോദി വിരോധത്തിന്റെ കാരണം അറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ലല്ലോ? രാജ്യത്തെ കട്ടു മുടിച്ചവര്‍ വേണോ രാജ്യത്തിന്റെ കാവല്‍ക്കാര്‍ വേണോയെന്ന് ഇനി തീരുമാനിക്കേണ്ടത് നമ്മളാണ്- എന്നും അദ്ദേഹം പറയുന്നു.

Read Also: പ്രഭാതത്തില്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

1. കോണ്‍ഗ്രസ്സ്.
………….
1. ബോഫോഴ്സ് അഴിമതി – 60 കോടി
2. നാഷണല്‍ ഹെറാള്‍ഡ് അഴിമതി – 91 കോടി
3. കല്‍ക്കരി കുംഭകോണം – 1.86 ലക്ഷം കോടി
4. ടൂ ജി സ്‌പെക്ട്രം അഴിമതി – 1.76 ലക്ഷം കോടി. ഡി.എം. കെയ്‌ക്കൊപ്പം
5. ഹെലികോപ്റ്റര്‍ അഴിമതി – 3600 കോടി
6. കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതി – 90 കോടി
7. ഐ.എന്‍.എക്‌സ് മീഡിയ അഴിമതി – 305 കോടി
8. ഇതും വിവിധ സംസ്ഥാനങ്ങളിലേതും ഉള്‍പ്പടെ കഴിഞ്ഞ 70 വര്‍ഷം കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ നടന്ന അഴിമതി 4.8 ലക്ഷം കോടി.

ഡി.എം. കെ.
…………..
1. ടൂ ജി സ്‌പെക്ട്രം അഴിമതി – 1.76 ലക്ഷം കോടി. കോണ്‍ഗ്രസിനൊപ്പം
2. സംസ്ഥാനത്ത് വിവിധ അഴിമതികള്‍ – 12,000 കോടി.
3. സമാജ് വാദി പാര്‍ട്ടി.
………………
സംസ്ഥാനത്ത് വിവിധ അഴിമതികള്‍ – 97,000 കോടി

4. ബി.എസ്.പി.
……………
പ്രതിമ കുഭകോണം – 4200 കോടി

 

5. തൃണമൂല്‍ കോണ്‍ഗ്രസ്
…………….
ശാരദാ ചിട്ടി തട്ടിപ്പ് – 3000 കോടി

6. ടി.ആര്‍.എസ്
…………
1. വായ്പാ കുംഭകോണം – 1064 കോടി
2. കോഴിത്തീറ്റ കുംഭകോണം – 1000 കോടി
3. മദ്യനയ കുംഭകോണം – 100 കോടി ആം ആദ്മിക്കൊപ്പം.

7. സി.പി.എം
……..
1. ലാവലിന്‍ അഴിമതി – 365 കോടി
2. സഹകരണ ബാങ്ക് കുംഭകോണം – 1000 കോടിക്ക് മുകളില്‍.

 

8. ആം ആദ്മി പാര്‍ട്ടി.
………..
1. മദ്യനയ കുംഭകോണം – 100 കോടി ടി.ആര്‍.എസിനൊപ്പം.
2. പാനിക് ബട്ടണ്‍ കുംഭകോണം – 800 കോടി.

 

9. എന്‍.സി.പി
…………
ജലസേചന കുംഭകോണം – 70,000 കോടി

ലിസ്റ്റ് അപൂര്‍ണ്ണമാണെന്ന് അറിയാം. ഈ കേസുകളില്‍ ജാമ്യത്തില്‍ ഉള്ളവരോ കോടതി വിധി കാത്തിരിക്കുന്നവരോ ആണ് മോദിയെ പുറത്താക്കാന്‍ ഒത്തുകൂടിയത്. ഇവരുടെ മോദി വിരോധത്തിന്റെ കാരണം അറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ലല്ലോ?
രാജ്യത്തെ കട്ടു മുടിച്ചവര്‍ വേണോ രാജ്യത്തിന്റെ കാവല്‍ക്കാര്‍ വേണോയെന്ന് ഇനി തീരുമാനിക്കേണ്ടത് നമ്മളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button