പാലക്കാട്: പല്ലശ്ശനയില്‍ ആചാരത്തിന്റെ പേരില്‍ വധൂവരന്മാരുടെ തലമുട്ടിച്ച സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് സുഭാഷിന് എതിരെ പൊലീസ് കേസെടുത്തത്.
വധു വരന്മാരായ പല്ലശ്ശനയിലെ സച്ചിനും ഭാര്യ മുക്കം സ്വദേശി സജ്ലയും നല്കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. വധൂവരന്മാര് ഗൃഹപ്രവേശനത്തിന് ഒരുങ്ങുന്നതിനിടെയാണ് സുഭാഷ് പിന്നില്‍ നിന്ന് ഇരുവരുടെയും തല കൂട്ടിമുട്ടിച്ചത്. ശക്തമായി ഇടിയില്‍ വേദനിച്ച് നിറകണ്ണുകളോടെയാണ് വധു വീട്ടിലേക്ക് കയറിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലെത്തിയതാണ് കേസിലേക്ക് നയിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിവാഹം.
Post Your Comments