Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

ഡിജിറ്റൽ ഇടപാടുകളിലെ ആധിപത്യമാണ് പുതിയ ഐഡന്റിറ്റി: ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നേരിട്ട് എത്തിക്കാൻ കഴിഞ്ഞതായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഡിജിറ്റൽ രംഗത്ത് രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ ഇടപാടുകളിലെ ഇന്ത്യയുടെ ആധിപത്യമാണ് രാജ്യത്തിന്റെ പുതിയ ഐഡന്റിറ്റിയായി മാറിയതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ ഡിജിറ്റൽ ഇന്ത്യയെ പ്രോത്സാഹിപ്പിച്ചു. ഡിജിറ്റൽ ഇന്ത്യയിലൂടെ രാജ്യത്തെ ജനങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ നേരിട്ട് എത്തിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: കര്‍ഷകര്‍ക്ക് ആശ്വാസമായി പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി, ഇതുവരെ നല്‍കിയത് 2.5 ലക്ഷം കോടി രൂപ

കഴിഞ്ഞ നാല് വർഷത്തിനിടെ ഇടനിലക്കാരുടെ ഇടപെടലില്ലാതെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് 2.5 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്തിട്ടുണ്ട്. 2014-ന് മുമ്പ് കാർഷിക മേഖലയ്ക്കായി അഞ്ച് വർഷത്തിനുള്ളിൽ 90,000 കോടി രൂപയായിരുന്നു അന്നത്തെ സർക്കാർ ചിലവഴിച്ചത്. എന്നാലിന്ന് അതിന്റെ മൂന്ന് മടങ്ങാണ് കിസാൻ സമ്മാൻ നിധിയിലൂടെ രാജ്യത്തെ കർഷകരിലേക്ക് നേരിട്ടെത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു.

സഹകരണ മേഖലയിലും രാജ്യത്തിന്റെ ഈ പുതിയ ഐഡിന്റിറ്റി ഉൾപ്പെടുത്തേണ്ടതുണ്ട്. പാൽപ്പൊടി മുതൽ നെയ്യ് വരെ ഇന്ന് നമ്മുടെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ലോകമെമ്പാടും ആവശ്യക്കാരുണ്ട്. രാജ്യത്തിലെ ചെറുകിട കർഷകർക്ക് സമ്പാദിക്കാനുള്ള മികച്ച അവസരമാണിത്. രാജ്യത്തെ കാർഷിക സംരഭങ്ങളുടെ മികച്ച പ്രവർത്തനങ്ങൾ കാരണമാണ് ഈ വർഷം ഇന്റർനാഷണൽ ഇയർ ഓഫ് മില്ലറ്റ്സ് ആയി രാജ്യം ആഘോഷിക്കുന്നതെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

Read Also: കര്‍ഷകര്‍ക്ക് ആശ്വാസമായി പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി, ഇതുവരെ നല്‍കിയത് 2.5 ലക്ഷം കോടി രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button