WayanadNattuvarthaLatest NewsKeralaNews

വീട്ടില്‍ അതിക്രമിച്ച് കയറി 10 പവൻ കവര്‍ന്ന് മുങ്ങി: പ്രതികൾ അറസ്റ്റിൽ

പാലക്കാട്, ആലത്തൂര്‍, സുബൈര്‍ മന്‍സിലില്‍ സുലൈമാന്‍ എന്ന ഷാജഹാന്‍(60), കോഴിക്കോട് താമരശ്ശേരി തച്ചംപൊയില്‍ മുഹമ്മദ് നിസാര്‍(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

സുല്‍ത്താന്‍ ബത്തേരി: വീട്ടില്‍ അതിക്രമിച്ച് കയറി 10 പവനോളം വരുന്ന സ്വര്‍ണം കവര്‍ന്ന് മുങ്ങിയ പ്രതികൾ അറസ്റ്റിൽ. പാലക്കാട്, ആലത്തൂര്‍, സുബൈര്‍ മന്‍സിലില്‍ സുലൈമാന്‍ എന്ന ഷാജഹാന്‍(60), കോഴിക്കോട് താമരശ്ശേരി തച്ചംപൊയില്‍ മുഹമ്മദ് നിസാര്‍(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം നാലാം തീയതി കുപ്പാടിയിലാണ് മോഷണം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Read Also : യു.പിയില്‍ വികസനം ശരവേഗത്തില്‍, അയോധ്യ വിമാനത്താവളവും ശ്രീരാമ ക്ഷേത്രവും ഉടന്‍ ഭക്ത ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും

കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നാണ് സാഹസികമായി ബത്തേരി പൊലീസ് ഇവരെ പിടികൂടിയത്. ബത്തേരി എസ്.എച്ച്.ഒ എം.എ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത്. ബത്തേരി എസ്.എച്ച്.ഒ എം.എ. സന്തോഷ്, എസ് ഐ. ശശികുമാർ, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ടോണി, രജീഷ്, അജിത്ത്, സന്തോഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button