ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ഒരു കിലോ കഞ്ചാവുമായി നഴ്സായ യുവാവ് എക്സൈസ് പിടിയിൽ. തിരുവല്ല കവിയൂർ വടശ്ശേരി മലയിൽ മജേഷിനെ(43)യാണ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് ഇയാളെ പിടികൂടിയത്.
കറുകച്ചാൽ ശാന്തിപുരം ഭാഗത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്നിന്റെ ഉപയോഗവും വിൽപനയും തടയുന്നതിനായി പ്രഖ്യാപിച്ച സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ചില്ലറ വിൽപനക്കായി കൈവശം സൂക്ഷിച്ച ഒരുകിലോയിലധികം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. 1.070 കിലോഗ്രാം കഞ്ചാവ് പൊതിഞ്ഞ നിലയിലും 1300 രൂപയും മൊബൈൽ ഫോണും ഇയാളുടെ പക്കൽനിന്നും കണ്ടെടുത്തു.
Read Also : നടുറോഡിൽ ടോൾ പ്ലാസാ ജീവനക്കാരനെ വിവസ്ത്രനാക്കി മര്‍ദ്ദിച്ചു; പൊലീസുകാർക്കെതിരെ കേസ്
ബഹ്റൈനിൽ നഴ്സായി ജോലിചെയ്യുകയായിരുന്നു മജേഷ്. മൂന്നുവർഷം മുമ്പാണ് വിദേശത്തെ ജോലിനിർത്തി നാട്ടിലെത്തിയത്. തുടർന്ന് കഞ്ചാവ് ഉപയോഗത്തിലേക്കും വിൽപനയിലേക്കും തിരിയുകയായിരുന്നു. കഞ്ചാവ് ചെറിയ പൊതികളാക്കി ശാന്തിപുരം ഭാഗങ്ങളിൽ ആവശ്യക്കാർക്ക് വിൽപന നടത്തിവരികയായിരുന്നു.
പ്രിവന്റീവ് ഓഫിസർ എ.എസ്. ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജു, അഞ്ചിത്ത് രമേശ്, അമൽദേവ്, വനിത സിവിൽ എക്സൈസ് ഓഫീസർ സബിത, എക്സൈസ് ഡ്രൈവർ റോഷി വർഗീസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments