
കൊല്ലം: നടുറോഡിൽ ടോൾ പ്ലാസാ ജീവനക്കാരനെ വിവസ്ത്രനാക്കി മര്‍ദ്ദിച്ചെന്ന പരാതിയിൽ പൊലീസുകാർക്കെതിരെ കേസെടുത്തു. ടോൾ പ്ലാസാ ജീവനക്കാരനായ ഫെലിക്സ് ഫ്രാൻസിസ് (24) ആണ് പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായത്.
കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് ആയിരുന്നു യുവാവിനെ ഡ്യൂട്ടിയിൽ പോലുമല്ലാതിരുന്ന പൊലീസുകാർ വിവസ്ത്രനാക്കി നടുറോഡിൽ മര്‍ദ്ദിച്ചത്.
കഴിഞ്ഞ 26ന് അർദ്ധരാത്രി കൊല്ലം തെക്കുംഭാഗത്താണ് സംഭവം നടന്നത്. കോന്നി എസ്ഐ സുമേഷും നീണ്ടകര കോസ്റ്റൽ പൊലീസ് സിവിൽ പൊലീസ് ഓഫീസർ വിഷ്ണുവും തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു. കുരീപ്പുഴ ടോൾ
പ്ലാസയിലെ ജോലിക്കായി ഫെലിക്സ് നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. യുവാവിന്റെ മലദ്വാരത്തിലും പൊലീസ് സംഘം പരിശോധിച്ചു.
അടുത്തിടെ നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനോടായിരുന്നു ക്രൂര മർദ്ദനം. കേസിൽ നിന്ന് പിൻമാറാൻ സമ്മർദ്ദമുണ്ടെന്ന് യുവാവ് വ്യക്തമാക്കി. കൂടാതെ, പൊലീസുകാർക്കെതിരായ നടപടി വൈകുന്നതിൽ ഫെലിക്സിനും കുടുംബത്തിനും പരാതിയുണ്ട്.
Post Your Comments