KollamLatest NewsKeralaNattuvarthaNews

ക​ള്ള​നോ​ട്ടു​ക​ൾ കൈ​മാ​റ്റം ചെ​യ്ത് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​: ദ​മ്പ​തി​ക​ൾ​ക്ക് എ​ട്ട് വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

വ​ർ​ക്ക​ല ക​ണ്ണ​മ്പ ശ്യാ​മ നി​വാ​സി​ൽ ജ​യ​കു​മാ​റി​നെ​യും (56), ഭാ​ര്യ വ​ർ​ക്ക​ല ശ്യാ​മ​നി​വാ​സി​ൽ ശ്യാ​മ​യെ​യു​മാ​ണ് (39) കോടതി ശിക്ഷിച്ചത്

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര, നെ​ടു​വ​ത്തൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള വി​വി​ധ ക​ട​ക​ളി​ൽ 100 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ കൈ​മാ​റ്റം ചെ​യ്ത് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ കേ​സി​ൽ ദ​മ്പ​തി​ക​ൾ​ക്ക് എ​ട്ട് വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. വ​ർ​ക്ക​ല ക​ണ്ണ​മ്പ ശ്യാ​മ നി​വാ​സി​ൽ ജ​യ​കു​മാ​റി​നെ​യും (56), ഭാ​ര്യ വ​ർ​ക്ക​ല ശ്യാ​മ​നി​വാ​സി​ൽ ശ്യാ​മ​യെ​യു​മാ​ണ് (39) കോടതി ശിക്ഷിച്ചത്. ക​ള്ള​നോ​ട്ട് കൈ​വ​ശം വെ​ച്ച​തി​നും വി​നി​മ​യം ന​ട​ത്തി​യ​തി​നും കൊ​ല്ലം ജി​ല്ല അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി പി.​എ​ൻ. വി​നോ​ദ് ആണ് ശി​ക്ഷ വിധി​ച്ച​ത്.

2005 ഏ​പ്രി​ൽ 15-നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പ്ര​തി​ക​ളു​ടെ പ​ക്ക​ൽ ​നി​ന്നും 100 രൂ​പ​യു​ടെ മൂ​ന്ന് ക​ള്ള​നോ​ട്ടു​ക​ളും വ​ർ​ക്ക​ല​യി​ലെ വീ​ട്ടി​ൽ​ നി​ന്ന് ആ​റ് ക​ള്ള​നോ​ട്ടു​ക​ളും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ക​ള്ള​നോ​ട്ട് വി​നി​മ​യം ചെ​യ്ത​തി​ന് അ​ഞ്ച് വ​ർ​ഷം ക​ഠി​ന​ത​ട​വും 50000 രൂ​പ പി​ഴ​യും കൈ​വ​ശം വെ​ച്ച​തി​ന് മൂ​ന്ന് വ​ർ​ഷം ത​ട​വും 20000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ വിധിച്ചത്.

Read Also : ‘പറഞ്ഞത് കള്ളക്കഥ, എന്റെ പ്രൊഫഷൻ ഇല്ലാതാക്കരുത്’- മാപ്പ് പറഞ്ഞ് മിഥുൻ, പിന്തുണച്ച് മാരാരും ബിഗ്‌ബോസ് മത്സരാർത്ഥികളും

കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​ഐ ആ​യി​രു​ന്ന എ. ​അ​ശോ​ക​നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത​ത്. കേ​സ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം ന​ൽ​കി​യ​ത് കൊ​ല്ലം ക്രൈം​ബ്രാ​ഞ്ച് സി.​ഐ.​ഡി ഡി​റ്റ​ക്ടീ​വ് ഇ​ൻ​സ്​​പെ​ക്ട​ർ വി.​എ​സ്. ദി​ന​രാ​ജ് ആ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. സി​സി​ൻ ജി. ​മു​ണ്ട​യ്ക്ക​ൽ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button