
ബക്‌സർ: മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി ഉദ്യോഗസ്ഥരെ ആക്രമിച്ച് യുവതി. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലാണ് സംഭവം. പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ നഗർ സ്വദേശിയായ സീമ എന്ന യുവതിയാണ് മദ്യപിച്ച് എത്തി ബക്സറിലെ സിറ്റി പോലീസ് സ്റ്റേഷനിൽ ബഹളം വെച്ചത്.
മദ്യലഹരിയിലായിരുന്ന യുവതി കോൺസ്റ്റബിളിന്റെ മീശ പിഴുതെടുക്കാനും ശ്രമിച്ചു. ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിലാണ് യുവതിയെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞത്. പോലീസ് ഉദ്യോഗസ്ഥരെ യുവതി അസഭ്യം പറയുകയും ചെയ്തിരുന്നു. ബക്രീദ് പ്രമാണിച്ച് വളരെ കുറച്ച് പോലീസുകാർ മാത്രമായിരുന്നു സ്റ്റേഷനിൽ ഉണ്ടായിരുന്നത്. യുവതിയിൽ നിന്നും പിഴ ഈടാക്കിയതായും പോലീസ് വ്യക്തമാക്കി.
Post Your Comments