KeralaLatest NewsNews

കെ സുധാകരന് തട്ടിപ്പിൽ പങ്കുണ്ടെന്ന് പറയാൻ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി: കോടതിയിൽ പരാതി നൽകി മോൻസൺ മാവുങ്കൽ

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയിൽ പരാതി നൽകി മോൻസൻ മാവുങ്കൽ. ജയിൽ സുപ്രണ്ട് വഴിയാണ് കോടതിയ്ക്ക് മോൻസൻ പരാതി നൽകിയത്. കെ സുധാകരന് തട്ടിപ്പിൽ പങ്കുണ്ടെന്ന് പറയാൻ ഡിവൈഎസ്പി റസ്റ്റം ഭീഷണിപ്പെടുത്തിയെന്നും പേര് പറഞ്ഞാൽ പോക്‌സോ, ചീറ്റിങ്ങ് കേസുകളിൽ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് മോൻസൺ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

Read Also: സർക്കാർ ആശുപത്രിയിൽ മൃതദേഹം മാറി നൽകി: വിവരം മനസിലായത് സംസ്‌കാരത്തിന് എത്തിച്ചപ്പോൾ

പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തെയും സുധാകരനെ സംരക്ഷിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് മോൻസന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. സുധാകരനെ കുടുക്കാൻ നീക്കം നടക്കുന്നുവെന്നായിരുന്നു നേരത്തെ മോൻസൺ വെളിപ്പെടുത്തിയിരുന്നത്.

Read Also: ഡോക്ടർമാരുടെ സേവനമാഹാത്മ്യം ബോധ്യപ്പെട്ട കാലഘട്ടം: മികച്ച സേവനം ഉറപ്പാക്കാൻ സമൂഹത്തിന്റെ പിന്തുണയാവശ്യമെന്ന് വീണാ ജോർജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button