Latest NewsIndiaNews

ബാലസോർ ട്രെയിൻ അപകടം: സേഫ്റ്റി കമ്മീഷൻ റിപ്പോർട്ട് സമര്‍പ്പിച്ചു, അർച്ചന ജോഷിയെ മാറ്റി, നടപടിയുമായി ഇന്ത്യൻ റെയിൽവേ

ബാലസോർ: ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ സ്ഥാനത്തുനിന്ന് അർച്ചന ജോഷിയെ മാറ്റി.

അർച്ചന ജോഷിയെ കർണാടക യെലഹങ്കയിലെ റയിൽ വീൽ ഫാക്ടറി ജനറൽ മാനേജരായി ആണ് നിയമിച്ചത്. സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ പുതിയ ജനറൽ മാനേജറായി അനിൽ കുമാർ മിശ്ര ചുമതലയേൽക്കും. ട്രെയിൻ ദുരന്തത്തില്‍ റെയിൽവേ സേഫ്റ്റി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

നേരത്തെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സൗത്ത് ഈസ്റ്റേൺ റെയിൽവേ സ്ഥലം മാറ്റിയിരുന്നു. ഓപ്പറേഷൻസ്, സുരക്ഷ, സിഗ്നലിംഗ് എന്നീ ചുമതല വഹിക്കുന്നവരെയാണ് അന്ന് സ്ഥലം മാറ്റിയത്. ട്രാൻസ്‌ഫറുകൾ ‘പതിവ് രീതി’ അനുസരിച്ച് മാത്രമാണെന്ന വിശദീകരണത്തോടെയാണ് റെയിൽവെ ഇവരെ മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button