PathanamthittaNattuvarthaLatest NewsKeralaNews

റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ​ഗുരുതര പരിക്ക്

കടയ്ക്കല്‍ സ്വദേശി മനോജിനാണ് പരിക്കേറ്റത്

പത്തനംതിട്ട: റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കടയ്ക്കല്‍ സ്വദേശി മനോജിനാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് വാരിയെല്ലുകളും വലത്തേ തോളിലെ അസ്ഥിയും ഒടിഞ്ഞ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read Also : വിദ്യക്കെതിരെ കണ്ടെത്തിയത് ഗുരുതരമായ കുറ്റങ്ങൾ, ജാമ്യം നൽകരുത്: കോടതിയിൽ വീണ്ടും റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്

ജല അതോറിറ്റിയുടെ പഴയ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കാന്‍ കരാറെടുത്തവര്‍ റോഡ് മുഴുവന്‍ കുഴിച്ചിട്ടതാണ് അപകടത്തിന് കാരണമായത്. പൈപ്പിട്ട ശേഷം റോഡ് പൂര്‍വസ്ഥിതിയിലാക്കിയിരുന്നില്ല.

അതേസമയം, കുഴിയടയ്ക്കാന്‍ വാട്ടര്‍ അതോറിറ്റി കരാറുകാരന് നല്‍കിയ കാലാവധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button