ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. ഒരേസമയം ഒന്നിലധികം റസ്റ്റോറന്റുകളിൽ നിന്ന് ഫുഡ് ഓർഡർ ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് ഇത്തവണ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചർ അനുസരിച്ച്, ഉപഭോക്താക്കൾക്ക് വിവിധ റസ്റ്റോറന്റുകളിൽ നിന്ന് പരമാവധി നാല് കാർട്ടുകൾ വരെ ക്രിയേറ്റ് ചെയ്യാനും, ഓർഡർ ചെയ്യാനും സാധിക്കും.
ഒരു കാർട്ടിൽ നിന്ന് ഒരു ഓർഡർ പൂർത്തിയാക്കിയതിനു ശേഷം അടുത്ത കാർട്ടിൽ എത്തി ഓർഡർ നൽകാൻ കഴിയുന്നതാണ്. ഇത് ഷോപ്പിംഗ് അനുഭവവും, വിൽപ്പനയും വർദ്ധിപ്പിക്കാൻ സഹായിക്കും. നിലവിൽ, ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നത് താരതമ്യേന കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ വലിയ വിപണി വിഹിതം നേടുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് 55 ശതമാനം വിപണി വിഹിതമാണ് സൊമാറ്റോയ്ക്ക് ഉള്ളത്.
Also Read: ഡോ. വി വേണു ചീഫ് സെക്രട്ടറിയായും ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഡിജിപിയായും ചുമതലയേറ്റു
Post Your Comments