തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 48ാമത് ചീഫ് സെക്രട്ടറിയായി ഡോ.വി വേണുവും സംസ്ഥാന പോലീസ് മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബും ചുതലയേറ്റു. വെള്ളിയാഴ്ച ദര്‍ബാര്‍ ഹാളില്‍ നടന്ന ഔദ്യോഗിക യാത്രയയപ്പ് ചടങ്ങിനുശേഷമാണ് ഡോ. വി വേണു ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു.
ഡിജിപി അനില്‍ കാന്തിനു സേന നല്‍കുന്ന വിടവാങ്ങല്‍ പരേഡ് രാവിലെ 7.45നു പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടിലും ഔദ്യോഗിക യാത്രയയപ്പ് ഉച്ചയ്ക്കു 12നു പോലീസ് ആസ്ഥാനത്തും നടന്നു. വൈകിട്ട് അഞ്ചിനു പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷം പുതിയ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് അധികാരം കൈമാറി.
12 ഗുളിക ഒന്നിച്ച് കഴിച്ച് ആത്മഹത്യാ ശ്രമം: കഴിച്ചതിന് പിന്നാലെ മനസ് മാറി, പിന്നീട് സംഭവിച്ചത്
പോലീസ് ആസ്ഥാനത്ത് എത്തിയ നിയുക്ത പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ധീരസ്മൃതി ഭൂമിയില്‍ ആദരം അര്‍പ്പിച്ചശേഷം സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. അതിനുശേഷം ഡിജിപിയുടെ ചേംബറിലെത്തി നിലവിലെ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങി ചുമതലയേറ്റു.
Post Your Comments