കേരളത്തിൽ കാലവർഷം ശക്തി പ്രാപിച്ചു! ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

മലയോര മേഖലയിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. പ്രധാനമായും വടക്കൻ കേരളത്തിലാണ് മഴ ശക്തമാക്കാൻ സാധ്യത. മഴയുടെ തീവ്രതയ്ക്ക് അനുസരിച്ച് നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട്. മലയോര മേഖലയിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപകമായ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരള തീരത്ത് 2.5 മീറ്റർ മുതൽ 2.9 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലയാണ് അനുഭവപ്പെടുക. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പുലർത്തേണ്ടതാണ്. അപകടമേഖലയിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം മറ്റിടങ്ങളിലേക്ക് മാറി താമസിക്കണം.

Also Read: പ്ലസ് വൺ പ്രവേശനം: മെറിറ്റ് ക്വാട്ടയുടെ മൂന്നാം അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും

Share
Leave a Comment