KeralaLatest NewsNews

മോദി സർക്കാർ രാജ്യത്ത് വികസനത്തിന്റെ പുതിയ ചരിത്രം സൃഷ്ടിച്ചു: കെ സുരേന്ദ്രൻ

കൊച്ചി: കഴിഞ്ഞ 9 വർഷത്തെ സംശുദ്ധഭരണം കൊണ്ട് നരേന്ദ്രമോദി സർക്കാരിന് രാജ്യത്തിന്റെ വികസനത്തിൽ പുതിയ ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പർശിക്കുന്ന വൻ മുന്നേറ്റമാണ് ഈ കാലഘട്ടത്തിൽ രാജ്യത്തുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. 1947 മുതൽ 2014 വരെയുള്ള വികസന ചരിത്രത്തിൽ നിന്നും വൻകുതിച്ചുചാട്ടമാണ് അടുത്ത 9 വർഷങ്ങളിൽ ഉണ്ടായത്. രാജ്യം ലോകത്തെ അഞ്ചാംമത്തെ സാമ്പത്തിക ശക്തിയായി വളർന്നു എന്നു മാത്രമല്ല, സാധാരണക്കാരിൽ സാധാരണക്കാരന്റെ ജീവിതത്തിൽ ഗണ്യമായ മാത്രമാണ് ഉണ്ടായത്. മോദി സർക്കാരിന്റെ നേട്ടങ്ങൾ എല്ലാവർക്കും അനുഭവവേദ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Read Also: വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു

രാജ്യത്ത് ദരിദ്രരേഖയ്ക്കു താഴെ ജീവിച്ചിരുന്നവരിൽ ഈ 9 വർഷം കൊണ്ട് കുറവ് വന്നത് 12 ശതമാനമാണ്. ബഹുഭൂരിപക്ഷം പേർക്കും ബാങ്ക് അക്കൗണ്ടുകളായി. അതിലൂടെ കോടിക്കണക്കിനു രൂപയാണ് വർഷം തോറും സർക്കാർ നേരിട്ട് നൽകുന്നത്. ഏക സിവിൽ നിയമത്തിനെതിരായി മുസ്ലിം സംഘടനകളെ ഒന്നിപ്പിച്ചു കൊണ്ട് സംസ്ഥാനത്തു വലിയ മത – രാഷ്ട്രീയ ധൃവീകരണം നടത്തുവാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം വിനാശകരമായിരിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Read Also: തീവണ്ടിയിൽ വീണ്ടും യാത്രക്കാരൻ ശൗചാലയവാതിൽ ഉള്ളിൽനിന്ന്‌ പൂട്ടി: വാതിൽ പൊളിച്ച് പുറത്തിറക്കി റെയിൽവേ പൊലീസ് 

shortlink

Related Articles

Post Your Comments

Related Articles


Back to top button