KollamLatest NewsKeralaNattuvarthaNews

കൃഷിയിടത്തിലെ വൈദ്യുതി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കർഷകന് ദാരുണാന്ത്യം

തെന്മല പഞ്ചായത്തിലെ ഉറുകുന്ന് ഗ്രീൻവാലിക്ക് സമീപം ജോയ് വിലാസത്തിൽ ജോർജുകുട്ടി(60)യാണ് മരിച്ചത്

പുനലൂർ: കൃഷിയിടത്തിൽ വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു. തെന്മല പഞ്ചായത്തിലെ ഉറുകുന്ന് ഗ്രീൻവാലിക്ക് സമീപം ജോയ് വിലാസത്തിൽ ജോർജുകുട്ടി(60)യാണ് മരിച്ചത്.

Read Also : കടയിൽ നിന്നും പെട്രോൾ അടിച്ചിട്ട് 10 രൂപ ബാക്കി നല്‍കിയില്ല: കടയുടമയെ യുവാവ് വെടിവച്ച് കൊന്നു

വ്യാഴാഴ്ച രാവിലെ ജോർജുകുട്ടി കൃഷിയിടത്തിലേക്ക് കയറുമ്പോൾ ആണ് സംഭവം. ദേശീയപാതയോട് ചേർന്ന് ജോർജുകുട്ടിയുടെ ഒരേക്കറോളം വരുന്ന കൃഷിഭൂമിക്ക് ചുറ്റും വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ അലൂമിനിയം കമ്പി വലിച്ചുകെട്ടി വൈദ്യുതി കടത്തിവിട്ടിരുന്നു.

Read Also : ചേനയെന്ന് കരുതി വെട്ടുകത്തി കൊണ്ട് വെട്ടിയത് സ്ഫോടക വസ്തുവിൽ യുവതിയുടെ കൈപ്പത്തി അറ്റു, കാഴ്ച പോയി!

തെന്മല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button