MalappuramKeralaNattuvarthaLatest NewsNews

ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പെ​രി​ന്ത​ൽ​മ​ണ്ണ തോ​ട്ട​ക്ക​ര​യി​ൽ ആണ് സംഭവം

മ​ല​പ്പു​റം: ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ശ​ര​വ​ണ​ൻ ആ​ണ് മ​രി​ച്ച​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ ഭാ​ര്യ​യെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ തോ​ട്ട​ക്ക​ര​യി​ൽ ആണ് സംഭവം. പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ പ​രി​സ​ര​വാ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ഴു​കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​റു മാ​സ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടാ​ണി​ത്.

Read Also : ഒരു വർഷത്തിനിടെ കോടികളുടെ വിറ്റുവരവുമായി എംറൂബെ, ഏറ്റവും പുതിയ കണക്കുകൾ അറിയാം

അതേസമയം, അ​ട​ഞ്ഞു കി​ട​ന്ന വീ​ട്ടി​ൽ ഇ​യാ​ൾ എ​ങ്ങ​നെ​യെ​ത്തി എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല.

പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ പൂർത്തിയാക്കി. തുടർന്ന്, മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സംഭവത്തിൽ പൊലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button