ത്രിപുരയിൽ രഥയാത്രയ്ക്കിടെ രഥം വൈദ്യുത ലൈനിൽ തട്ടിയുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ച് ത്രിപുര പോലീസ്. ത്രിപുരയിലെ ഉനകോട്ടി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. അപകടത്തിൽ രണ്ട് കുട്ടികളടക്കം ഏഴ് പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരിൽ ഒരാളുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ത്രിപുര പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നിലവിൽ, കുമാര്‍ഘട്ടിലെ രഥയാത്രയുടെ സംഘാടകർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രഥയാത്രയ്ക്കിടെ ജഗന്നാഥന്റെ രഥം ഹൈ ടെൻഷൻ കമ്പിയിൽ തട്ടിയതോടെയാണ് ഷോക്കേറ്റത്. 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവയിൽ ഏഴ് പേരുടെ ഗുരുതരമാണെന്നാണ് സൂചന. ഇരുമ്പു കൊണ്ട് നിർമ്മിച്ച രഥം 133 കെവി ഓവർ ഹെഡ് കേബിളുമായി കൂട്ടിയിടിച്ചതോടെ വലിയ തോതിലാണ് വൈദ്യുതി പ്രവഹിച്ചത്. അതിനാൽ, അപകടം നടന്ന വേളയിൽ രക്ഷാപ്രവർത്തനവും ദുഷ്കരമായിരുന്നു.
Also Read: ‘ഏകീകൃത സിവിൽ കോഡ് രാജ്യത്തിന്റെ സമാധാനം നശിപ്പിക്കും’: രൂക്ഷവിമർശനവുമായി എംകെ സ്റ്റാലിൻ
Post Your Comments