ചെന്നൈ: മേട്ടുപ്പാളയം മേഖലയിൽ അലഞ്ഞുതിരിയുന്ന ബാഹുബലി എന്ന കാട്ടാനയെ തത്ക്കാലം പിടിക്കില്ലെന്ന തീരുമാനവുമായി തമിഴ്‌നാട്. ആനയെ മയക്കുവെടി വച്ച് പിടികൂടി, ചികിത്സ നൽകാനുള്ള തീരുമാനം തമിഴ്‌നാട് വനംവകുപ്പ് മരവിപ്പിച്ചു. ആന ആരോഗ്യവാനെന്നും പരിക്ക് ഗുരുതരമല്ലെന്നും തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു.
വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അധികൃതർ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആനയുടെ വായിൽ പരിക്കേറ്റെന്നും ചികിത്സ നൽകണമെന്നുമുള്ള ആവശ്യം മൃഗസ്‌നേഹികൾ ഉന്നയിച്ചതിനെ തുടർന്നാണ് ആനയെ പിടികൂടാൻ വനംവകുപ്പ് ഉത്തരവിട്ടത്.
Read Also: ‘ഏകീകൃത സിവിൽ കോഡ് രാജ്യത്തിന്റെ സമാധാനം നശിപ്പിക്കും’: രൂക്ഷവിമർശനവുമായി എംകെ സ്റ്റാലിൻ
Post Your Comments