തിരുവനന്തപുരം: സിപിഎം നേതാവ് കൈതോലപ്പായയിൽ പണം കൊണ്ടുപോയെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ‘പഴമുറം കൊണ്ട് സൂര്യനെ മറയ്‌ക്കാനാവില്ല’ എന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
‘ഫേസ്ബുക്കിൽ എഴുതിയതെല്ലാം ചർച്ചയാക്കുകയാണ്. പുകമറ സൃഷ്ടിച്ച് പാർട്ടിയെ കരിതേക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണ്. വരികൾക്കിടയിൽ വായിക്കാൻ കേരളത്തിലെ സാധാരണക്കാർക്കറിയാം കള്ളപ്രചാരണങ്ങളെ കാര്യമാക്കുന്നില്ല,’ എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
ബാഹുബലി ആരോഗ്യവാൻ: മയക്കുവെടി വച്ച് പിടികൂടി ചികിത്സ നൽകാനുള്ള തീരുമാനം മരവിപ്പിച്ച് തമിഴ്‌നാട്
സിപിഎമ്മിന്റെ ഉന്നത നേതാവ് കലൂരിലെ ‘ദേശാഭിമാനി’ ഓഫീസിൽ വെച്ച് സമ്പന്നരിൽ നിന്ന് പണം കൈപ്പറ്റിയെന്നും അതിൽ 2 കോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിനു താൻ സാക്ഷി ആണെന്നുമാണ് ജി ശക്തിധരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്. ആ പണം കൈതോലപ്പായയിൽ പൊതിഞ്ഞ് ഇന്നോവ കാറിൽ തിരുവനന്തപുരത്തേക്കു കൊണ്ടുപോയെന്നും ഇപ്പോഴത്തെ ഒരു മന്ത്രിയും ആ കാറിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Post Your Comments