കൊച്ചി: അശ്ലീല സന്ദേശം അയച്ച പിഡിപി പ്രവർത്തകനെതിരെ മാധ്യമ പ്രവർത്തകയുടെ പരാതി. വാട്സാപ്പിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ച പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറിനെതിരെയാണ് മാധ്യമ പ്രവർത്തക പൊലീസിൽ പരാതി നൽകിയത്. ഇയാൾ നിരന്തരം ശല്യം ചെയ്യുകയാണെന്നും മാധ്യമ പ്രവർത്തകയുടെ പരാതിയിൽ പറയുന്നു.
അബ്ദുൾ നാസർ മഅദനി കേരളത്തിൽ എത്തിയതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടയുള്ള കാര്യങ്ങൾ മാധ്യമങ്ങളോട് റിപ്പോർട്ട് ചെയ്യുന്നതിന് പിഡിപി ചുമതലപ്പെടുത്തിയ ആളാണ് കണ്ണൂർ സ്വദേശിയായ നിസാർ മേത്തർ.
Post Your Comments