വിവിധ സർക്കാർ ആവശ്യങ്ങൾക്ക് റേഷൻ കാർഡ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾക്ക് വ്യക്തത വരുത്തി ജില്ലാ സപ്ലൈ ഓഫീസർ. റിപ്പോർട്ടുകൾ പ്രകാരം, അക്ഷയ കേന്ദ്രങ്ങളിൽ വിവിധ സർക്കാർ സേവനങ്ങൾക്കായി എത്തുന്ന ഉപഭോക്താക്കൾക്ക് നിലവിലെ റേഷൻ കാർഡുകൾ തന്നെ ഉപയോഗിക്കാവുന്നതാണ്. എറണാകുളം ജില്ലയിൽ അക്ഷയ കേന്ദ്രങ്ങളിൽ വിവിധ സേവനങ്ങൾക്കായി എത്തുന്നവരോട് ഏറ്റവും പുതിയ ലാമിനേറ്റഡ് പിവിസി കാർഡുകൾ എടുക്കാൻ നിർബന്ധിച്ചിരുന്നു.
ലാമിനേറ്റഡ് പിവിസി കാർഡുകൾ നിർബന്ധിതമായി എടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് ജില്ലാ സപ്ലൈ ഓഫീസർ വിശദീകരണവുമായി രംഗത്തെത്തിയത്. പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അനർഹരായവർ അന്ത്യോദയ/ മുൻഗണന കാർഡുകൾ എന്നിവ കൈവശം വെച്ചിട്ടുണ്ടെങ്കിൽ അവ ഉടൻ തന്നെ അധികൃതരെ അറിയിക്കേണ്ടതാണെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
Also Read: രണ്ട് കോടി രൂപയുടെ പാമ്പിൻ വിഷവുമായി 3 പേർ പിടിയിൽ: പിടിയിലായവരില്‍ മുൻ പഞ്ചായത്ത് പ്രസിഡന്റും
Post Your Comments