തിരുവനന്തപുരം: സംസ്ഥാനത്ത് 59688 മുൻഗണന റേഷൻ കാർഡുകൾ റദ്ദ് ചെയ്തു. തുടർച്ചയായ മൂന്ന് മാസത്തോളം റേഷൻ വാങ്ങാതിരുന്നതിനെ തുടർന്നാണ് സൗജന്യ റേഷൻ വിഹിതം റദ്ദ് ചെയ്തത്. ഇതോടെ, മുൻഗണന വിഭാഗത്തിൽ ആനുകൂല്യം നേടിയിരുന്ന ഇവരെ ആനുകൂല്യമില്ലാത്ത തരത്തിലേക്ക് മാറ്റി. ഇനി മുൻഗണന ലഭിക്കണമെങ്കിൽ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി.
റേഷൻ വിഹിതം കൈപ്പറ്റുന്ന അന്ത്യോദയ അന്നയോജന (എ.എ.വൈ.), പ്രയോറിറ്റി ഹൗസ് ഹോൾഡ് (പി.എച്ച്.എച്ച്.), നോൺ പ്രയോറിറ്റി സബ്സിഡി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന റേഷൻ കാർഡ് ഉടമകളുടെ ആനുകൂല്യങ്ങളാണ് റദ്ദായിരിക്കുന്നത്. പ്രയോറിറ്റി ഹൗസ് ഹോൾഡ് വിഭാഗത്തിൽ വരുന്ന റേഷൻ കാർഡുകളാണ് ഏറ്റവും അധികം തരം മാറ്റപ്പെട്ടിരിക്കുന്നത്. ഇതോടെ, ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന 48,724 കുടുംബാംഗങ്ങൾക്ക് ആനുകൂല്യം നഷ്ടമായിട്ടുണ്ട്. അന്ത്യോദയ അന്നയോജന വിഭാഗത്തിൽ നിന്നും 6,672 കുടുംബങ്ങളുടെ നോൺ പ്രയോറിറ്റി സബ്സിഡിയിൽ നിന്നും തരം മാറ്റിയിട്ടുണ്ട്.
Also Read: സംസ്ഥാനത്ത് അടുത്ത 5 ദിവസം കൊടുംചൂട്, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
Post Your Comments