Latest NewsKeralaNattuvarthaNews

സെർവർ പണിമുടക്കി! സംസ്ഥാനത്ത് റേഷൻ മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവച്ചു

സംസ്ഥാനത്ത് 5 ലക്ഷത്തിലധികം പിങ്ക് കാർഡ് ഉടമകളാണ് ഉള്ളത്

തിരുവനന്തപുരം: സെർവർ പണിമുടക്കിയതോടെ സംസ്ഥാനത്ത് റേഷൻ മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവെച്ചു. ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. ഇന്ന് ഉച്ചയോടെ സാങ്കേതിക വിദഗ്ധരുമായി ചർച്ച നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. മുൻഗണന ക്രമത്തിൽ മസ്റ്ററിംഗ് നടത്താനുള്ള ക്രമീകരണം ഒരുക്കും. ആവശ്യമെങ്കിൽ മസ്റ്ററിംഗ് നടത്താൻ കൂടുതൽ സമയം അനുവദിക്കുന്നതാണ്.

പിങ്ക് കാർഡ് ഉള്ളവരുടെ മസ്റ്ററിംഗ് നാളെ മുതൽ ആരംഭിക്കുന്നതാണ്. സംസ്ഥാനത്ത് 5 ലക്ഷത്തിലധികം പിങ്ക് കാർഡ് ഉടമകളാണ് ഉള്ളത്. മസ്റ്ററിംഗ് നടക്കുന്നതിനാൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് റേഷൻ വിതരണം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. എന്നാൽ, ചിലർ നിർദ്ദേശം പാലിക്കാതെ അരി വിതരണം നടത്തിയെന്നും, ഇന്ന് അരി വിതരണം സമ്പൂർണ്ണമായി നിർത്തിവയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Also Read: കോഴ ആരോപണം നേരിട്ട വിധികർത്താവ് ആത്മഹത്യചെയ്ത സംഭവം, കോളേജിലെ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ചു, മാല മോഷണം പോയി: കുടുംബം

കിടപ്പുരോഗികൾക്കും, സ്ഥലത്ത് ഇല്ലാത്തവർക്കും മസ്റ്ററിംഗിന് പിന്നീട് അവസരം ഒരുക്കുന്നതാണ്. ഇ-പോസ് മെഷീനുകളിലൂടെ മാത്രമേ ഇ-കെവൈസി നടത്താൻ കഴിയുകയുള്ളൂ. അതിനാലാണ് മൂന്ന് ദിവസത്തേക്ക് റേഷൻ വിതരണം നിർത്തിവച്ച ശേഷം മസ്റ്ററിംഗ് നടത്താൻ തീരുമാനിച്ചത്. ആധാർ കാർഡും, റേഷൻ കാർഡുമാണ് മസ്റ്ററിംഗിന് ആവശ്യമായിട്ടുള്ളത്. മാർച്ച് 31-നകം മസ്റ്ററിംഗ് പൂർത്തിയാക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button