Latest NewsNewsBusiness

ഓഹരി രംഗത്ത് റെക്കോഡ് സൃഷ്ടിച്ച് ഇന്ത്യ, ആഗോള വിപണികളെ പിന്തള്ളി രാജ്യം

മുംബൈ: വീണ്ടും പുതിയ ഉയരം കുറിച്ച് സെന്‍സെക്‌സും നിഫ്റ്റിയും. ബുധനാഴ്ച വ്യാപാരം ആരംഭിച്ച ഉടനെ നിഫ്റ്റി എക്കാലത്തേയും റെക്കോഡ് നിലവാരമായ 18,908ല്‍ എത്തി. സെന്‍സെക്‌സ് 63,716ലും എത്തി.

സെന്‍സെക്‌സില്‍ 210 പോയന്റും നിഫ്റ്റിയില്‍ 58 പോയന്റുമാണ് നേട്ടം. ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ്, ടൈറ്റാന്‍, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

Read Also: ക​ഞ്ചാ​വ് ക​ട​ത്ത് കേസ് : പ്ര​തി​ക്ക് മൂ​ന്ന് വ​ർ​ഷം ക​ഠി​ന​ത​ട​വും പിഴയും

നേട്ടം 13.80%

ജൂണ്‍ പാദത്തില്‍ 13.80 ശതമാനത്തോളം ഉയര്‍ന്നതോടെ രാജ്യത്തെ സൂചികകള്‍ ആഗോള വിപണികളില്‍ മുന്നിലെത്തി. 3.48 ലക്ഷം കോടി രൂപയുടെ വിപണിമൂല്യമുള്ള രാജ്യത്തെ വിപണി ലോകത്തെതന്നെ അഞ്ചാമത്ത വലിയ ഇക്വിറ്റി മാര്‍ക്കറ്റാണ്. 2020 ഡിസംബര്‍ പാദത്തിനു ശേഷം മൊത്തം വിപണി മൂല്യത്തില്‍ ഇന്ത്യ കുത്തനെ ഉയര്‍ന്നതായി ബ്ലൂംബര്‍ഗിന്റെ കണക്കുകള്‍; കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button