ആലപ്പുഴ: മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ അബിന്‍ സി രാജ് ആദ്യം സമീപിച്ചത് ഓറിയോണിന്റെ തിരുവനന്തപുരം ശാഖയില്‍. കൊറോണ കാലത്തായിരുന്നു അബിന്‍ തിരുവനന്തപുരത്തെ ശാഖയില്‍ എത്തിയത്. എന്നാല്‍ അതേ സമയം ശാഖ പൂട്ടിയതോടെയാണ് കൊച്ചി ശാഖയെ സമീപിച്ചത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് എംകോം പ്രവേശനത്തിന് വേണ്ടിയായിരുന്നില്ല. എസ്എഫ്ഐ ഭാരവാഹിത്വം നഷ്ടപ്പെടാതിരിക്കാന്‍ ആയിരുന്നു സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത്.
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച ഓറിയോണ്‍ ഏജന്‍സിക്കെതിരെ നിരവധി കേസുകളാണ് നിലനില്‍ക്കുന്നത്. എന്നാല്‍ വിസ തട്ടിപ്പ് കേസിനെ തുടര്‍ന്ന് 2022 ഓറിയോണ്‍ ഏജന്‍സി പൂട്ടുകയായിരുന്നു. ഓറിയോണ്‍ വ്യജ സര്‍ട്ടിഫിക്കറ്റുകള്‍ അച്ചടിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്തലാണ് അന്വേഷണ സംഘത്തിന്റെ അടുത്ത ലക്ഷ്യം.
അതേസമയം വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതി നിഖില്‍ തോമസിന് കേരള സര്‍വകലാശാല ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെതാണ് തീരുമാനം. സര്‍വകലാശാല നിലപാട് അറിയിക്കുന്നതിനായി കായംകുളം എംഎസ്എം കോളേജ് അധികാരികളെ വിളിച്ചു വരുത്തും. രജിസ്ട്രാറും പരീക്ഷ കണ്‍ട്രോളറും അടങ്ങുന്ന സമിതി ഹിയറിംഗ് നടത്തും. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് പ്രത്യേക സെല്‍ രൂപീകരിക്കും. ഒപ്പം നിഖില്‍ തോമസ് സമര്‍പ്പിച്ചിരുന്ന സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കും.
Post Your Comments