KeralaLatest NewsNews

ഏക സിവിൽ കോഡ് രാഷ്ട്രീയമായും നിയമപരമായും നേരിടും: മുസ്ലിം ലീഗ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മോദിയുടെ അജണ്ടയാണ് ഏക സിവിൽ കോഡെന്ന് മുസ്ലിം ലീഗ്. ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കൾ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രസ്താവന ദുരൂഹവും ഭരണഘടനാ വിരുദ്ധവുമാണ്. ഒരു കാരണവശാലും ഈ നിയമം നടപ്പാക്കാനാവില്ല. നിലവിലുള്ള നിയമപ്രകാരം മുന്നോട്ട് പോകണം. പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ തങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു. ഭരണഘടനയെ മറികടന്ന് ഏക സിവിൽ കോഡ് കൊണ്ടുവരുന്നത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ഇതിനെ നേരിടാൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Read Also: ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മോദി സര്‍ക്കാരിന് ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ: റിപ്പോര്‍ട്ട് ഇങ്ങനെ

പ്രധാനമന്ത്രി തിരഞ്ഞെടുപ്പു കാലത്ത് ഒരു അജൻഡ സെറ്റ് ചെയ്യുകയാണ് എന്നത് എല്ലാവർക്കും മനസ്സിലായിട്ടുണ്ട്. അവർക്ക് മറ്റൊരു നേട്ടവും പറയാനില്ലാത്തതുകൊണ്ട് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവന്ന് ചർച്ചയൊക്കെ സൃഷ്ടിച്ച് തിരഞ്ഞെടുപ്പ് അജൻഡയാക്കാനുള്ള ശ്രമമാണ്. കർണാടക തിരഞ്ഞെടുപ്പ് കാലത്ത് ചെയ്തതിനു സമാനമാണ് ഇതും. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഈ സർക്കാർ ചെയ്ത ഒരു കാര്യവുമില്ല. മണിപ്പൂരിൽ പോലും ഒരു അഭിപ്രായവും പറയാതെ, മിണ്ടാതിരുന്ന പ്രധാനമന്ത്രിയാണ്, ഇപ്പോൾ യാതൊരു കാര്യവുമില്ലാതെ ഈ വിഷയം ഉയർത്തിക്കൊണ്ടു വരുന്നത്. ജനത്തെ വിഡ്ഢികളാക്കുന്ന നടപടിയാണിത്. അതിനെ ശക്തിയായി പാർട്ടി എതിർക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Read Also: അതിതീവ്ര മഴയും, ശക്തമായ കടല്‍ ക്ഷോഭവും ഏത് നിമിഷവും ഉണ്ടാകാം, ജനങ്ങളോട് കരുതലോടെയിരിക്കാന്‍ നിര്‍ദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button