ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡിനെ (യുസിസി) സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വിഷയത്തില്‍ മോദി സര്‍ക്കാരിനെ ആം ആദ്മി പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ഏകീകൃത സിവില്‍ കോഡിനെ (യുസിസി) തത്വത്തില്‍ പിന്തുണയ്ക്കുന്നുവെന്ന് എഎപി സംഘടനാ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് ആജ് തക്കിനോട് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 44 ഉം ഏകീകൃത സിവില്‍ കോഡ് വേണമെന്ന് പറയുന്നുണ്ടെന്നും ഈ വിഷയം എല്ലാ മതങ്ങളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്യണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. എല്ലാവരുടെയും സമ്മതത്തിനു ശേഷമേ അത് നടപ്പാക്കാവൂയെന്നും സന്ദീപ് പഥക് കൂട്ടിച്ചേര്‍ത്തു.
Read Also: കൊല്ലത്ത് പിജി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: കാമുകൻ അറസ്റ്റിൽ
അതേസമയം, ഏകീകൃത സിവില്‍ കോഡിന്റെ കാര്യത്തില്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദീപ് പഥക് ലക്ഷ്യമിട്ടു.തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ കൊണ്ടുവരുമെന്നത് ബിജെപിയുടെ പ്രവര്‍ത്തന ശൈലിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിലെ ഭോപ്പാലില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പ്രസ്താവന നടത്തിയിരുന്നു.’ഏത് രാഷ്ട്രീയ പാര്‍ട്ടികളാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്ന് ഇന്ത്യയിലെ മുസ്ലീങ്ങള്‍ മനസ്സിലാക്കണം.ഒരു വീട്ടില്‍ ഒരാള്‍ക്ക് ഒരു നിയമവും മറ്റൊരാള്‍ക്ക് മറ്റൊരു നിയമവുമുണ്ടെങ്കില്‍ ആ വീട് പ്രവര്‍ത്തിക്കാന്‍ കഴിയുമോ?അങ്ങനെയെങ്കില്‍ എങ്ങനെയാണ് രാജ്യം ഇത്തരം ഇരട്ട സംവിധാനത്തിലൂടെ ഓടാന്‍ കഴിയുക? ഈ ആളുകള്‍ ഞങ്ങളെ കുറ്റപ്പെടുത്തുന്നു’, പ്രധാനമന്ത്രി മോദി പറഞ്ഞു.
Post Your Comments