ThrissurLatest NewsKeralaNattuvarthaNews

ഗ്യാസ് സിലിണ്ടറിനുള്ളിൽ ഗ്യാസിന് പകരം പച്ചവെള്ളം: പരാതി

തിരുവില്വാമല കുത്താമ്പുള്ളി വലീയവീട്ടിൽ ലക്ഷ്മിയുടെ വീട്ടിലാണ് സംഭവം

ചേലക്കര: പാചകവാതക സിലിണ്ടറിനുള്ളിൽ ഗ്യാസിന് പകരം പച്ചവെള്ളമെന്ന് പരാതി. തിരുവില്വാമല കുത്താമ്പുള്ളി വലീയവീട്ടിൽ ലക്ഷ്മിയുടെ വീട്ടിലാണ് സംഭവം.

ചേലക്കര തിരുവില്വാമല കുത്താമ്പുളിയിലാണ് പാചകത്തിനായി നിറച്ച ഗ്യാസ് സിലിണ്ടറിനുള്ളിൽ വെള്ളം കണ്ടെത്തിയത്. മൂന്ന് ആഴ്ച മുമ്പാണ് ഇന്ത്യൻ ഗ്യാസ് കമ്പനിയുടെ ഒറ്റപ്പാലം തോട്ടക്കര സത്യം ഏജൻസിയിൽ നിന്നും ഗ്യാസ് കൊണ്ടുവച്ചത്. 1150 രൂപ നൽകി നിറച്ച സിലിണ്ടർ രണ്ട് ദിവസത്തെ ഉപയോഗത്തിന് ശേഷം നിശ്ചലമാവുകയായിരുന്നു.

Read Also : കായംകുളം വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിലിനെയും അബിനെയും തെളിവെടുപ്പിനെത്തിച്ച് പൊലീസ്

‘രാവിലെ എഴുന്നേറ്റ് അരിയിട്ട് ഇത്തിരി കഴിഞ്ഞപ്പോൾ തന്നെ തീ കത്തുന്നത് നിന്നു. അതിൽ നിന്ന് എന്തോ ശബ്ദവുമുണ്ടായിരുന്നു. പിന്നാലെ ഗ്യാസ് ഏജൻസിയിൽ അറിയിച്ചപ്പോൾ അവർ വന്നു. അവർ വന്നിട്ട് ഗ്യാസ് സിലിണ്ടർ കുലുക്കി നോക്കിയിട്ട് പറഞ്ഞു വെള്ളമാണെന്ന്. മറ്റൊരു ഗ്യാസ് കുറ്റി വേണമെങ്കിൽ പണമടയ്ക്കണമെന്നും അവർ പറഞ്ഞു’- വീട്ടമ്മ പറയുന്നു.

തുടർന്ന്, ലക്ഷ്മി പരാതി നൽകുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഗ്യാസ് കുറ്റിയിൽ പച്ചവെള്ളം നിറച്ചതായി കണ്ടെത്തിയത്. ഏജൻസി സമീപിച്ചപ്പോൾ തങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലെന്ന് അറിയിച്ചതായി വീട്ടുകാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button