പട്ന: കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ പട്‌നയിൽ ചേർന്ന യോഗത്തെ റഷ്യൻ വാഗ്നർ ഗ്രൂപ്പുമായി ഉപമിച്ച് ഉദ്ധവ് താക്കറെ. താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ പുതിയ എഡിറ്റോറിയലിലാണ് വിവാദ പരാമർശം നടത്തിയിരിക്കുന്നത്. റഷ്യയിലെ ജയിലുകളിൽ നിന്ന് റിക്രൂട്ട് ചെയ്ത കുറ്റവാളികൾ അടങ്ങുന്ന ഒരു കൂലിപ്പടയാളി സംഘമായ വാഗ്നറുമായി പ്രതിപക്ഷ പാർട്ടികൾ ചേർന്ന യോഗത്തെ ഉപമിച്ചത് ഏറെ ചർച്ചയായിരിക്കുകയാണ്.
‘വാഗ്നർ മേധാവി യെവ്ജെനി പ്രിഗോസിൻ പുടിനെതിരെ മത്സരിച്ചതുപോലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കാൻ പ്രതിപക്ഷം പട്‌നയിൽ ഒന്നിച്ചു’, എന്ന് സാമ്‌ന എഡിറ്റോറിയലിൽ പറയുന്നു. ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ വാഗ്നർ ഗ്രൂപ്പിനെ ‘ജനാധിപത്യത്തിന്റെ സംരക്ഷകൻ’ എന്നാണ് എഡിറ്റോറിയലിൽ വിശേഷിപ്പിച്ചിട്ടുള്ളത്.
Post Your Comments