കാഞ്ഞങ്ങാട്: സ്കൂട്ടിയിൽ കടത്തിയ എട്ടു കിലോ കഞ്ചാവുമായി രണ്ടുപേർ പൊലീസ് പിടിയിൽ. മംഗൽപാടി ബന്തിയോട് അഡ്ക സ്വദേശികളായ എച്ച്. അഷറഫലി (35), മുഹമ്മദ് ഹാരിസ് (25) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച പുലർച്ചെ 2.30-ന് കാഞ്ഞങ്ങാട് നടത്തിയ പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന നടപ്പിലാക്കി വരുന്ന ഓപറേഷൻ ക്ലീൻ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
Read Also : കോളജ് പരിസരത്ത് വാടക വീട്ടിൽ കഞ്ചാവ് കൃഷിയും വിൽപനയും: മെഡിക്കൽ വിദ്യാർത്ഥികൾ അറസ്റ്റിൽ
ഹോസ്ദുർഗ് എസ്.ഐ കെ.പി. സതീശനും സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. പൊലീസുകാരായ ജ്യോതിഷ്, ഷൈജു, രതീഷ്, അബൂബക്കർ കല്ലായി, നികേഷ് എന്നിവരും ഇവരെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments