കാസർഗോഡ്: യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്ത ബന്ധുവായ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മധൂര്‍ അറന്തോടിലെ സഞ്ജീവ-സുമതി ദമ്പതികളുടെ മകന് സന്ദീപാണ് (27) കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെര്‍ള കജംപാടിയിലെ ചന്ദ്രന്റെ മകന് പവന്‍രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു..
സന്ദീപിന്റെ ഇളയമ്മയുടെ മകളെ പവന് രാജ് ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് ചോദിക്കാന്‍ കഴിഞ്ഞ ദിവസം വൈകിട്ട് സന്ദീപ് കജംപാടിയിലെത്തുകയും പവന്‍രാജുമായി സംസാരിച്ച് തർക്കമുണ്ടാവുകയുമായിരുന്നു. തർക്കത്തിനിടെ പ്രകോപിതനായ പവന്‍രാജ് സന്ദീപിനെ കത്തികൊണ്ട് കുത്തി.
ഭർതൃ വീട്ടിൽ യുവതിയുടെ ആത്മഹത്യ: ഭർത്താവ് പിടിയിൽ
ഗുരുതരമായി പരുക്കേറ്റ സന്ദീപിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. കസ്റ്റഡിയിലുള്ള പവന്‍രാജിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Post Your Comments