ബംഗളൂരു: ഉസ്ബെകിസ്ഥാൻ സ്വദേശിനിയായ യുവതി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. ബംഗളൂരുവിലാണ് സംഭവം. 37-കാരിയായ യുവതിയാണ് മരിച്ചത്. ശേഷാദ്രിപുരം ഏരിയയിലാണ് ഇവർ താമസിച്ചിരുന്നത്. ഉസ്‌ബെകിസ്ഥാൻ സ്വദേശിയായ സെറീൻ ആണ് മരിച്ചത്. മാർച്ച് അഞ്ചിനാണ് ഇവർ ബംഗളൂരുവിൽ എത്തിയത്.
പുലർച്ചെ 4.30ന് ഹോട്ടൽ അധികൃതർ ഇവരുടെ മുറിയുടെ വാതിലിൽ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. പിന്നീട് മാസ്റ്റർ കീ ഉപയോഗിച്ച് വാതിൽ തുറന്നു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് ബെംഗളുരു ഡിസിപി ശേഖർ വ്യക്തമാക്കിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
യുവതി ഹോട്ടൽ മുറിയിൽ തനിച്ചാണ് താമസിച്ചിരുന്നത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. യുവതിയുടെ മുറിയിൽ ഫോറൻസിക് പരിശോധന നടത്തി.
Post Your Comments