KollamNattuvarthaLatest NewsKeralaNews

എം.​ഡി.​എം.​എയും കഞ്ചാവു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിൽ

പ​ര​വൂ​ർ പൂ​ത​ക്കു​ളം ല​താ മ​ന്ദി​ര​ത്തി​ൽ സ​ന്ദേ​ശ് എ​സ്.​നാ​യ​ർ, ഊ​ന്നി​ൻ​മൂ​ട് വെ​ക്കു​ളം ന​ന്ദ​ന​ത്തി​ൽ ആ​ദ​ർ​ശ് എ​ന്നി​വ​രാ​ണ് പിടിയിലാത്

കൊ​ല്ലം: എം.​ഡി.​എം.​എയും കഞ്ചാവു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പൊ​ലീ​സ്​ പി​ടി​യി​ൽ. പ​ര​വൂ​ർ പൂ​ത​ക്കു​ളം ല​താ മ​ന്ദി​ര​ത്തി​ൽ സ​ന്ദേ​ശ് എ​സ്.​നാ​യ​ർ, ഊ​ന്നി​ൻ​മൂ​ട് വെ​ക്കു​ളം ന​ന്ദ​ന​ത്തി​ൽ ആ​ദ​ർ​ശ് എ​ന്നി​വ​രാ​ണ് പിടിയിലാത്. കൊ​ല്ലം വെ​സ്റ്റ് പൊ​ലീ​സാണ് ഇവരെ പി​ടി​കൂടിയ​ത്.

പാ​ലാ​രി​വ​ട്ടം പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ സ​ന്ദേ​ശി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നാ​യി വെ​സ്റ്റ് പൊ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. കൊ​ല്ലം കോ​ട​തി പ​രി​സ​ര​ത്ത് സം​ശ​യാ​സ്​​പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​റി​നു​ള്ളി​ൽ ക​ണ്ട സ​ന്ദേ​ശി​നേ​യും ആ​ദ​ർ​ശി​നേ​യും ​ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 1.3 ഗ്രാം ​എം.​ഡി.​എം.​എ യും, 10.2 ​ഗ്രാം ക​ഞ്ചാ​വും ക​ണ്ടെ​ത്തുകയായിരുന്നു.

Read Also : ‘പോലീസ് ഏമാൻമാർ കുറിച്ച് വെച്ചോ, കണക്ക് പറയിപ്പിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല’: പികെ ഫിറോസ്

ഒ​ന്നാം പ്ര​തി​യാ​യ സ​ന്ദേ​ശി​നെ​തി​രെ പ​ര​വൂ​ർ പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ ന​ര​ഹ​ത്യാ​ശ്ര​മം ഉ​ൾ​പ്പ​ടെ ര​ണ്ട് കേ​സും വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ൽ എ​ൻ.​ഡി.​പി.​എ​സ്​ നി​യ​മ​പ്ര​കാ​രം ഒ​രു കേ​സും ര​ജി​സ്റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്. ര​ണ്ടാം പ്ര​തി​യാ​യ ആ​ദ​ർ​ശി​നെ​തി​രെ ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​ന് ഒ​രു കേ​സും നി​ല​വി​ലു​ണ്ട്.

കൊ​ല്ലം വെ​സ്റ്റ്​ ഇ​ൻ​സ്​​പെ​ക്ട​ർ ഷെ​ഫീ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐമാ​രാ​യ അ​നീ​ഷ്, ഹ​സ്സ​ൻ​കു​ഞ്ഞ്, ജ​യ​ലാ​ൽ, എ​സ്.​സി.​പി.​ഒ ശ്രീ​ലാ​ൽ, സി.​പി.​ഒ മാ​രാ​യ ഷൈ​ജു ബി. ​രാ​ജ്, മാ​ഹി​ൻ, ദീ​പേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button