മലപ്പുറം: വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന വിധത്തില്‍ വീഡിയോ തയാറാക്കി പ്രചരിപ്പിച്ച സംഭവത്തിൽ കൊച്ചിയിലെ ചാണക്യ ന്യൂസ് റിപ്പോര്‍ട്ടറും യൂട്യൂബറുമായ യുവാവ് അറസ്റ്റില്‍. പൂക്കോട്ടുംപാടം അഞ്ചാംമൈല്‍ നിവാസി വേനാനിക്കോട് ബൈജു ആണ് പോലീസ് പിടിയിലായത്.
പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്‍ഡിനടുത്തുള്ള വെജിറ്റേറിയന്‍ ഹോട്ടലിനും ഉടമ അബ്ദുറഹ്മാനുമെതിരെ വിദ്വേഷ പ്രചരണം നടത്തിയ കേസിലാണ് നടപടി. ഹോട്ടല്‍ മാനേജറുടെ മേശപ്പുറത്ത് ഗണപതി വിഗ്രഹത്തിന് സമാനമായ പ്രതിമ കണ്ടതാണ് ബൈജുവിനെ പ്രകോപിതനാക്കിയത്. മനപൂര്‍വം വര്‍ഗീയ വിദ്വേഷപ്രചാരണം നടത്തിയ ഇയാള്‍ക്കെതിരെ ശനിയാഴ്ചയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്.
read also: പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിവസ്ത്രയാക്കി ഉപേക്ഷിച്ചു: യുവാവ് പിടിയിൽ
പൂക്കോട്ടുംപാടം സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ട ഇയാൾക്കെതിരെ വര്‍ഗീയ വിദ്വോഷ പ്രചരണം നടത്തുക, പൊതുസ്ഥലത്ത് മദ്യപിക്കല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍, പലിശയ്ക്ക് പണം കൊടുത്ത് അക്രമം, പട്ടികജാതി അതിക്രമം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് നേരത്തെ കേസുകളുണ്ട്.
Post Your Comments