News

ഡബിൾ മീനിംഗും, സഭ്യതയില്ലാത്തതുമായ ചോദ്യങ്ങളുമായി മൈക്കുംതൂക്കി ഇറങ്ങുന്ന ടീമുകളോട് ഇങ്ങനെ തന്നെയാണ് ഇടപെടേണ്ടത്: അഞ്ജു

ഡബിൾ മീനിങ് ചോദ്യങ്ങളുമായി എത്തുന്ന യു ട്യൂബർമാരെ എന്നേ കൈകാര്യം ചെയ്യേണ്ടതായിരുന്നു എന്ന് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രഭീഷ്. ഇങ്ങോട്ട് ഇല്ലാത്ത സഭ്യത തിരിച്ചും പ്രതീക്ഷിക്കരുത്. സ്വന്തമായി ചാനലുണ്ടാക്കി വ്യൂവർഷിപ്പ് കൂട്ടി വരുമാനമുണ്ടാക്കാനായി എന്ത് അശ്ലീലവും പറയുകയും കാണിക്കുകയും ചെയ്യുന്ന യൂട്യൂബർമാർ ഒരുപാടുണ്ട് എന്നും അഞ്ജു ചൂണ്ടിക്കാണിക്കുന്നു.

അഞ്ജുവിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

എത്രയോ നാൾ മുമ്പേ നാട്ടുകാർ കൈകാര്യം ചെയ്യേണ്ടിയിരുന്നൊരു വിഷയം കുറെ വൈകി ചെയ്തതിൻ്റെ ലേശം വൈക്ലബ്യം മാത്രമേ എനിക്കുള്ളൂ കൊച്ചിയിലെ
യുട്യൂബർ – നാട്ടുകാർ സംഭവത്തിൽ. ഒരു ക്യാമറയും മൈക്കും ഉണ്ടെങ്കിൽ എന്ത് വേണ്ടാതീനവും നാട്ടുകാരുടെ മേൽ കാണിക്കാമെന്ന അഹന്തയ്ക്ക് ഇതോടെയെങ്കിലും ഒരു അറുതി വന്നാൽ അത്രയും നല്ലത്. വിദേശ യൂ ട്യൂബറുമാരെ അനുകരിച്ച്, അവർ ചെയ്യുന്ന പ്രാങ്കും ഇറോട്ടിക് ഡാർക്ക് കോമഡിയുമായി ഇവിടെ ഇറങ്ങിയാൽ കാത്തിരിക്കുന്നത് നല്ല പെടയാണ് എന്ന് തദ്ദേശ യൂട്യൂബർമാർ മനസ്സിലാക്കുക.

അന്നന്നത്തെ അന്നം തേടി ഇറങ്ങുന്ന സാധാരണക്കാരായ മനുഷ്യർക്ക് ഇവറ്റകളുടെ ഇത്തരം കോപ്രായങ്ങൾക്ക് നിന്നു കൊടുക്കാൻ നേരവും മനസ്സും ഉണ്ടായെന്ന് വരില്ല. അഥവാ അറിയാതെ നിന്നു പോയാലോ കൗതുക ചോദ്യങ്ങൾ എന്ന വ്യാജ്യേന ദ്വയാർത്ഥ ചോദ്യങ്ങൾ ചോദിച്ച് അവരുടെ അജ്ഞതയെ മുതലെടുക്കുന്നു. അവരെ കൊണ്ട് പലതും പറയിക്കുന്നു.
ചുമ്മാ നടന്നു പോകുന്ന മനുഷ്യരെ പിടിച്ചു നിറുത്തി ‘അടിയിൽ കിടക്കുന്നതാണോ മുകളിൽ കിടക്കുന്നതാണോ രസം എന്നൊക്കെ ചോദിച്ചാൽ അതിനുത്തരം മെർക്കുറി ആണെന്ന് ഉടനടി ചിന്തിക്കാനും പറയാനും എല്ലാവർക്കും കഴിയണമെന്നില്ല.

അന്നേരം അവരുടെ മനസ്സിൽ വരുന്ന കാര്യങ്ങൾ അവർ തെല്ല് ചളിപ്പോടെ പറയുന്നത് റിക്കോർഡ് ചെയ്ത്, വീഡിയോയിൽ അവരുടെ മുഖം വ്യക്തമായി കാണിച്ച്, അശ്ലീല തംബ് നെയിൽ ഇട്ട് മാർക്കറ്റിങ്ങ് നടത്തുന്നു ഇവറ്റകൾ. ഇത് നാട്ടുകാർ ചോദ്യം ചെയ്താൽ പതിവ് പോലെ മോറൽ പോലീസിങ് ആരോപണം എടുത്തിടുകയായി. ഇവറ്റകളുടെ ഈ അൺ എത്തിറ്റിക്കൽ വീഡിയോ പിടുത്തം കാരണം മോറൽ എബ്യൂസ് നേരിടുന്ന സാധാരണ മനുഷ്യർക്ക് അപ്പോൾ നീതി വേണ്ടേ?

ഡബിൾ മീനിംഗും, സഭ്യതയില്ലാത്തതുമായ ചോദ്യങ്ങളുമായി മൈക്കുംതൂക്കി ഇറങ്ങുന്ന ടീമുകളോട് ഇങ്ങനെ തന്നെയാണ് ഇടപെടേണ്ടത്. ഇങ്ങോട്ട് ഇല്ലാത്ത സഭ്യത തിരിച്ചും പ്രതീക്ഷിക്കരുത്. സ്വന്തമായി ചാനലുണ്ടാക്കി വ്യൂവർഷിപ്പ് കൂട്ടി വരുമാനമുണ്ടാക്കാനായി എന്ത് അശ്ലീലവും പറയുകയും കാണിക്കുകയും ചെയ്യുന്ന യൂട്യൂബർമാർ ഒരുപാടുണ്ട്. സ്വന്തം ചാനൽ, സ്വന്തം നാവ് എന്ത് വേണേലും പറയുകയും കാട്ടിക്കൂട്ടുകയും ചെയ്തോ. പരാതിയില്ല നാട്ടുകാർക്ക്.

എന്നാൽ അതേ അടവുമായി നാട്ടിലിറങ്ങിയാൽ, തങ്ങളുടെയോ തങ്ങളുടെ മക്കളുടെയോ മറ്റോ നേർക്ക് അശ്‌ളീല – ദ്വയാർത്ഥ ചോദ്യങ്ങളുമായി വന്നാൽ, നാണവും, മാനവും, അഭിമാനവുമുള്ള ഏതൊരു മനുഷ്യനും തിരിച്ചു പ്രതികരിച്ചെന്നിരിക്കും. അപ്പോൾ കിടന്ന് ഇരവാദം മുഴക്കരുത്. ഈ വിഷയത്തിൽ നാട്ടുകാർക്ക് ഒപ്പം തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button