Latest NewsKeralaIndia

മേയാന്‍ വിട്ട ഗര്‍ഭിണിപ്പശുവിനെ കൊന്ന് ഇറച്ചിയാക്കി: കൊല്ലത്ത് യുട്യൂബറും പിതാവും ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

കൂടാതെ, പ്രദേശത്തുനിന്ന് അഞ്ച് പശുക്കളെ കാണാതായെന്ന് ക്ഷീര കര്‍ഷകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കൊല്ലം: തോട്ടത്തില്‍ മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിൽ യുട്യൂബറും സംഘവും അറസ്റ്റിലായി. കൊല്ലം ചിതറ ഐരക്കുഴി സ്വദേശി റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീന്‍, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരാണ് അറസ്റ്റിലായത്. 11–ാം മൈൽ കമ്പംകോട് സ്വദേശി സജിയുടെ ഗര്‍ഭിണിയായ പശുവിനെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിലാണ് പ്രതികൾ പിടിയിലായത്.

‘ഹംഗ്റി ക്യാപ്റ്റന്‍’ എന്ന യുട്യൂബ് ചാനലിലൂടെ പശുവിന്റെയും ആടിന്റെയും ഇറച്ചിയെടുത്ത് പാചകരീതി പരിചയപ്പെടുത്തിയിരുന്നു. ഇതിനിടെയാണ്, പശുവിനെ കൊന്ന വിവരം പുറത്തായത്. മേയാന്‍ വിടുന്ന വളര്‍ത്തുമൃഗങ്ങളെ രാത്രിയില്‍ കൊന്ന്, ഇറച്ചി കടത്തുന്നതായിരുന്നു ഇവരുടെ രീതി. കൂടാതെ, പ്രദേശത്തുനിന്ന് അഞ്ച് പശുക്കളെ കാണാതായെന്ന് ക്ഷീര കര്‍ഷകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മൃഗങ്ങളെ കൊല്ലാൻ ഉപയോഗിച്ച തോക്ക്, വെടിമരുന്ന്, ഈയം, ബാറ്ററി എന്നിവ കണ്ടെടുത്തു. പല കക്ഷണങ്ങളാക്കിയ നിലയിലായിരുന്നു തോക്ക്. ഏരൂര്‍ പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. ഇവരുടെ വിഡിയോ വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button