Latest NewsKeralaNews

വ്യാജ സർട്ടിഫിക്കറ്റ് കേസ്: ഒളിവിലായിരുന്ന മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പിടിയിൽ, പിടിയിലാകുന്നത് 5 ദിവസത്തിന് ശേഷം

കലിംഗ സർവ്വകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുമായി നിഖിൽ എം.കോമിന് ചേർന്നതോടെയാണ് തട്ടിപ്പ് വിവരം പുറത്തുവരുന്നത്

വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുകയായിരുന്ന മുൻ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് പോലീസ് പിടിയിൽ. ഒളിവിൽ പോയിട്ട് അഞ്ച് ദിവസത്തിനുശേഷമാണ് നിഖിൽ തോമസിനെ പോലീസ് പിടികൂടുന്നത്. കോട്ടയം ബസ്റ്റാൻഡിൽ കെഎസ്ആർടിസി ബസിൽ ഇരിക്കവെയാണ് പോലീസ് നിഖിലിനെ പിടികൂടിയത്.

കഴിഞ്ഞ ദിവസം നിഖിൽ തോമസിന്റെ അച്ഛൻ, സഹോദരങ്ങൾ എന്നിവരെ സ്റ്റേഷനിൽ വിളിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കൂടാതെ, നിഖിലിന്റെ സുഹൃത്തായ മുൻ എസ്എഫ്ഐ നേതാവിനെ ഇന്നലെ വർക്കലയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മൂന്ന് സിഐമാരെ കൂടി ഉൾപ്പെടുത്തി അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്.

Also Read: അയോധ്യ വിമാനത്താവളത്തിന്റെ ഒന്നാം ഘട്ട നിർമ്മാണം ദ്രുതഗതിയിൽ! ഓഗസ്റ്റ് മാസം പൂർത്തിയാക്കാൻ സാധ്യത

കലിംഗ സർവ്വകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുമായി നിഖിൽ എം.കോമിന് ചേർന്നതോടെയാണ് തട്ടിപ്പ് വിവരം പുറത്തുവരുന്നത്. തുടർന്ന്, ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവ്വകലാശാല വ്യക്തമാക്കിയതോടെ എസ്എഫ്ഐ നേതൃസ്ഥാനത്തു നിന്നും നിഖിലിനെ പുറത്താക്കുകയായിരുന്നു. കൂടാതെ, സിപിഎമ്മിൽ നിന്നും നിഖിലിനെ പുറത്താക്കിയിട്ടുണ്ട്. നിലവിൽ, കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button