ദുബായ്: ബലിപെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ദുബായ് പോലീസ്. വിവിധ സർക്കാർ വകുപ്പുകളെയും, പോലീസ് കേന്ദ്രങ്ങളെയും സമന്വയിപ്പിച്ച് കൊണ്ടുള്ള ഒരു സമഗ്ര സുരക്ഷാ പദ്ധതിയ്ക്ക് ദുബായ് ഇവെന്റ്‌സ് സെക്യൂരിറ്റി കമ്മിറ്റി രൂപം നൽകിയിട്ടുണ്ട്. ദുബായിലെ എല്ലാ പാതകളിലും, ഹൈവേകളിലും പ്രത്യേക പോലീസ് പട്രോളിംഗ് നടത്തും.
ഈദുൽ അദ്ഹ സുരക്ഷയുടെ ഭാഗമായി 3500 പോലീസുകാർ, 465 സെക്യൂരിറ്റി പെട്രോൾ യൂണിറ്റുകൾ, 66 ട്രാഫിക് സർജന്റുമാർ എന്നിവരുടെ സേവനം ലഭ്യമാക്കും. ഇതിന് പുറമെ ദുബായിലെ ബീച്ചുകളിൽ 165 ലൈഫ് ഗാർഡുകളെയും, കടൽത്തീരങ്ങളിൽ 14 മാരിടൈം സെക്യൂരിറ്റി ബോട്ടുകൾ, 10 മറൈൻ റെസ്‌ക്യൂ ബോട്ടുകൾ, 17 ലാൻഡ് റെസ്‌ക്യൂ പട്രോളുകൾ, 2 ഹെലികോപ്റ്ററുകൾ തുടങ്ങിയവ വിന്യസിക്കും.
അതേസമയം, കടൽത്തീരങ്ങൾ, സ്വിമ്മിങ്ങ് പൂളുകൾ എന്നിവ സന്ദർശിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും, കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
Leave a Comment