ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ പിടിയിൽ. ആലപ്പുഴ ജില്ല ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ ജെ ഹാരിസ് ആണ് കൈക്കൂലി കേസിൽ അറസ്റ്റിലായത്. 2,000/- രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ ആലപ്പുഴ വിജിലൻസിന്റെ പിടിയിലായത്.
Read Also: ആമസോൺ പ്രൈം സേവനങ്ങളുടെ പേരിൽ കബളിപ്പിക്കുന്നു! ഗുരുതര ആരോപണവുമായി ഉപഭോക്താക്കൾ രംഗത്ത്
മാരാരിക്കുളം സ്വദേശിയായ, പരാതിക്കാരൻ അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് പുതുതായി നിർമ്മിച്ച ഹോംസ്റ്റേയുടെ അനുമതിക്കായി ഈ വർഷം ജനുവരിയിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. നാളിതുവരെയും അപേക്ഷയിന്മേൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആലപ്പുഴ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയാൽ മാത്രമേ അനുമതി ലഭിക്കുകയുള്ളു എന്ന് മനസിലാക്കി. തുടർന്ന് പരാതിക്കാരൻ കെ ജെ ഹാരിസിനെ ഓഫീസിൽ ചെന്ന് കണ്ട് വിവരം അന്വേഷിച്ചപ്പോൾ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകണമെങ്കിൽ 5,000/- രൂപ കൈക്കൂലി ആയി നൽകണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ കൈവശം മുന്നൂറ് രൂപ മാത്രമേയുള്ളോവെന്ന് പറഞ്ഞപ്പോൾ 5,000/- രൂപയുമായി ജൂൺ 23 ന് വരാൻ കെ ജെ ഹാരിസ് അറിയിച്ചു. പരാതിക്കാരൻ ഈ വിവരം ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി ഗിരീഷ് പി സാരഥിയെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കെണി ഒരുക്കി ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസിൽ വച്ച് പരാതിക്കാരൻ നിന്നും ആദ്യ ഗഡുവായി 2,000/- രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയും ചെയ്തു.
Post Your Comments