KottayamLatest NewsKeralaNattuvarthaNews

ചെ​മ്മ​നാ​ക​രി ശാ​ര​ദാ​മ​ഠം ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം

ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര്‍ രാ​വി​ലെ എ​ത്തി​യ​പ്പോ​ള്‍ ആണ് മോഷണവിവരം പുറത്തറിഞ്ഞത്

വൈ​ക്കം: ചെ​മ്മ​നാ​ക​രി ശാ​ര​ദാ​മ​ഠം ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി. ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര്‍ രാ​വി​ലെ എ​ത്തി​യ​പ്പോ​ള്‍ ആണ് മോഷണവിവരം പുറത്തറിഞ്ഞത്. ക്ഷേ​ത്ര ജീ​വ​ന​ക്കാരെത്തിയപ്പോൾ കാ​ണി​ക്ക വ​ഞ്ചി കു​ത്തി​തു​റ​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Read Also : ശുചിമുറിയിൽ ചോരയിൽ കുളിച്ച നിലയിൽ വീട്ടമ്മ: മരണത്തിൽ ദുരൂഹത, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

അതേസമയം, വ​ഴി​യോ​ര​ത്തു​ള്ള ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം മു​മ്പും ന​ട​ന്നി​ട്ടു​ള്ള​തി​നാ​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് ക്യാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നു. എന്നാൽ, കാ​മ​റ ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പിച്ചു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വൈ​ക്കം പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button