ErnakulamKeralaNattuvarthaLatest NewsNews

പൊലീ​സി​നെ ആ​ക്ര​മി​ച്ച ശേ​ഷം മുങ്ങി: പ്രതി അറസ്റ്റിൽ

ചി​ല​വ​ന്നൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന ആ​ന്‍റ​ണി ജോ​സ​ഫ് (ക​മ്മ​ല്‍ ബെ​ന്നി-43) ആ​ണ് പിടിയിലായത്

കൊ​ച്ചി: പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച ശേ​ഷം മുങ്ങിയ പ്ര​തി പൊലീസ് പി​ടി​യി​ല്‍. ചി​ല​വ​ന്നൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന ആ​ന്‍റ​ണി ജോ​സ​ഫ് (ക​മ്മ​ല്‍ ബെ​ന്നി-43) ആ​ണ് പിടിയിലായത്. എ​റ​ണാ​കു​ളം സൗ​ത്ത് പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടി​യ​ത്.

ക​ഴി​ഞ്ഞ​മാ​സം ആണ് കേസിനാസ്പദമായ സംഭവം നടന്നത്. അ​യ​ല്‍​വാ​സി​യാ​യ യു​വ​തി​യെ ആ​ക്ര​മി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്യു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് നൈ​റ്റ് പ​ട്രോ​ളിം​ഗി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര്‍ സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ കീ​ഴ​ട​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ കൈ​യി​ല്‍ കി​ട്ടി​യ ചി​ല്ലു ക​ഷ്ണം കൊ​ണ്ട് പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ക്ഷേത്ര ദർശനത്തിനെത്തിയ അഞ്ച് വയസ്സുകാരന് നേരേ പുലിയുടെ ആക്രമണം: തലയിലും കഴുത്തിലും പരിക്ക്

തു​ട​ര്‍​ന്ന്, ഇ​വി​ടെ നി​ന്നും രക്ഷപ്പെട്ട ഇ​യാ​ള്‍ ചോ​റ്റാ​നി​ക്ക​ര ഭാ​ഗ​ത്തു​ള്ള​താ​യി വി​വ​രം ല​ഭി​ച്ച​തി​നാൽ പൊ​ലീ​സ് സം​ഘം ഇ​വി​ടെ​യെ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി നി​ര​ന്ത​രം അ​ടി​പി​ടി​ക​ളും മ​റ്റും ന​ട​ത്തി​യും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​ല്പ​ന​യും മൂ​ലം സ​മീ​പ​വാ​സി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഭീ​ക്ഷ​ണി​യാ​യി​ട്ടു​ള​ള​യാ​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സൗ​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ​സ്. ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button