ThiruvananthapuramLatest NewsKeralaNattuvarthaNews

ശുചിമുറിയിൽ ചോരയിൽ കുളിച്ച നിലയിൽ വീട്ടമ്മ: മരണത്തിൽ ദുരൂഹത, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

മലയിൻകീഴ് ശങ്കരമംഗലം റോഡിൽ വീട്ടിനുള്ളിലാണ് ചോരയിൽ കുളിച്ച നിലയിൽ വിദ്യയെ കണ്ടെത്തിയത്

തിരുവനന്തപുരം: വീട്ടമ്മയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് ശങ്കരമംഗലം റോഡിൽ വീട്ടിനുള്ളിലാണ് ചോരയിൽ കുളിച്ച നിലയിൽ വിദ്യയെ കണ്ടെത്തിയത്. വിദ്യയുടെ മരണത്തിൽ ദുരൂഹതയേറുകയാണ്. സംഭവ സമയത്ത് ഭർത്താവും മൂത്തമകനും വീട്ടിലുണ്ടായിരുന്നു. ശുചിമുറിയിൽ വീണ് പരിക്കേറ്റുവെന്നാണ് ഭർത്താവിൻ്റെ മൊഴി. എന്നാൽ, മൊഴിയിൽ സംശയം തോന്നിയ മലയിൻകീഴ് പൊലീസ് ഭർത്താവ് പ്രശാന്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read Also : കടലിനടിയിലുണ്ടായ ശക്തമായ മര്‍ദ്ദത്തില്‍ ടൈറ്റന്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിത്തെറിച്ചു

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വീട്ടമ്മയായ വിദ്യയെ രക്തത്തിൽ കുളിച്ച നിലയിൽ ശുചിമുറിയിൽ കണ്ടെത്തുകയായിരുന്നു. വിദ്യയുടെ അച്ഛൻ തന്നെയാണ് ഈ വിവരം പൊലീസിൽ അറിയിച്ചത്.

വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അമ്മ ക്ഷീണിതയായി മുറിയിൽ കിടക്കുന്നത് കണ്ടു. പിന്നീട് ടിവി കാണാൻ പോവുകയായിരുന്നു. അതിനുശേഷം വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അമ്മയെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെന്നും സമീപത്ത് അച്ഛൻ ഇരിക്കുകയായിരുന്നുവെന്നും മകൻ പറഞ്ഞതായി വിദ്യയുടെ കുടുംബം പറയുന്നു.

വിദ്യയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൂടുതൽ പരിശോധനക്ക് ശേഷമേ സംഭവത്തിൽ വ്യക്തയുണ്ടാവുകയുള്ളൂ. സ്ഥലത്ത് ഫോറൻസിക് പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button