തിരുവനന്തപുരം: ആര്യനാട് വീട്ടിലെ കോഴിക്കൂട്ടിൽ നിന്ന് ഒമ്പത് അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പ്. ആര്യനാട് കുറ്റിച്ചൽ പച്ചക്കാട് സതീശൻ ആശാരിയുടെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.
ഇന്ന് രാവിലെ 6.30 മണിയോടെ ആണ് സംഭവം. സതീശൻ ആശാരി കൂട്ടിൽ നിന്ന് കോഴികളെ തുറന്ന് വിടാൻ ചെല്ലുമ്പോഴാണ് പാമ്പിനെ കാണുന്നത്. കൂട്ടിലെ രണ്ട് കോഴികളെ കൊന്ന് ഇട്ടിരിന്നതായും രണ്ട് കോഴികളെ പാമ്പ് വിഴുങ്ങിരുന്നതായും സതീശൻ പറഞ്ഞു.
തുടർന്ന്, സതീശൻ കൂട് അടച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. കൂട്ടിൽ 25 ഓളം കോഴികൾ ഉണ്ടായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പരുത്തിപള്ളി ആർ ആർ ടി ടീം അംഗമായ റോഷ്നി വളരെ ശ്രമപ്പെട്ടാണ് പെരുമ്പാമ്പിനെ കോഴിക്കൂട്ടിൽ നിന്നും പുറത്താക്കി പിടികൂടിയത്.
പാമ്പിന് ഒമ്പത് അടി നീളവും 20 കിലോ ഗ്രാം ഭാരവും ഉണ്ടായിരുന്നുവെന്ന് റോഷ്നി പറഞ്ഞു. തുടർന്ന്, ഇതിനെ ഉൾവനത്തിൽ തുറന്ന് വിട്ടു.
Post Your Comments